---
title: "ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു"
english_title: "The Bhagavata Saptaha Yajna at Iringanur Maha Shiva Temple has concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88169/the-bhagavata-saptaha-yajna-at-iringanur-maha-shiva-temple-has-concluded"
published_at: "2022-12-31T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afe4a887262_sapthaham.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

> **Lead Summary:** **നാദാപുരം** : ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 23 നാരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം അവഭൃദ സ്നാനത്തോടെ സമാപിച്ചു. ബ്രഹ്മശ്രീ വിനു ജി നിലമ്പൂരിന്റെ നേതൃത്വത്തിലായിരുന്നു സപ്താഹം ഓരോ ദിവസവും ആയിരത്തിലേറെ ഭക്തജനങ്ങളാണ് പങ്കെടുത്തത്. പുരളിപ്പുറം കൃഷ്ണൻ നമ്പൂതിരി, ഇളമണ്ണൂർ പ്രമോദ്, പുളിക്കീഴ് ത്രിവിക്രമൻ നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരായിരുന്നു.

## Article Content

**നാദാപുരം** : ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 23 നാരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം അവഭൃദ സ്നാനത്തോടെ സമാപിച്ചു. ബ്രഹ്മശ്രീ വിനു ജി നിലമ്പൂരിന്റെ നേതൃത്വത്തിലായിരുന്നു സപ്താഹം ഓരോ ദിവസവും ആയിരത്തിലേറെ ഭക്തജനങ്ങളാണ് പങ്കെടുത്തത്. പുരളിപ്പുറം കൃഷ്ണൻ നമ്പൂതിരി, ഇളമണ്ണൂർ പ്രമോദ്, പുളിക്കീഴ് ത്രിവിക്രമൻ നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരായിരുന്നു.

ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ , നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ, സെക്രട്ടറി വത്സരാജ് മണലാട്ട് , സപ്താഹ കമ്മറ്റി ജനറൽ കൺവീനർ ടി. സുകുമാരൻ . ചെയർമാൻ പി.കെ പ്രേമൻ എന്നിവർ ആചാര്യർക്കും മേൽശാന്തി മാർക്കും ദക്ഷിണ നൽകി.

45 ദിവസങ്ങളായി ക്ഷേത്ര ഊട്ടുപുരയിൽ വച്ച് അന്നദാനം നടത്തുന്നതിന് നേതൃത്വം കൊടുത്ത കമ്മറ്റിയംഗങ്ങളായ മുഖ്യ പാചകക്കാരായ സി.കെ മനോജ്, പി.കെ അശോകൻ എന്നിവരെ സപ്താഹാചാര്യൻ ഉപഹാരം നൽകി ആദരിച്ചു. ക്ഷേത്രക്കുളത്തിൽ നടന്ന അവഭൃത സ്നാന സമയത്ത് കൃഷ്ണ പരുന്ത് വട്ടമിട്ട് താഴ്ന്ന് പറന്നത് കണ്ട് ഭക്ത ജനങ്ങൾ കൈകൂപ്പി ഹരേ നാരായണ ജപിച്ചു. തുടർന്ന് വിഗ്രഹവുമായി ക്ഷേത്ര പ്രദക്ഷിണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88169/the-bhagavata-saptaha-yajna-at-iringanur-maha-shiva-temple-has-concluded)