---
title: "താക്കോൽ ദാനം; വി ഡി സതീശൻ എടച്ചേരിയിൽ."
english_title: "Donation of keys; VD Satheesan in Edachery."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88214/donation-of-keys-vd-satheesan-in-edachery"
published_at: "2022-12-31T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b024013ef60_key.jpg"
keywords: []
---

# താക്കോൽ ദാനം; വി ഡി സതീശൻ എടച്ചേരിയിൽ.

> **Lead Summary:** **എടച്ചേരി:** കേരള എൻജിഒ അസോസിയേഷൻ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽദാനം തിങ്കളാഴ്ച. എടച്ചേരി ഇരിങ്ങണ്ണൂരിൽ 11 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനകർമ്മം ജനുവരി 2ന് ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**എടച്ചേരി:** കേരള എൻജിഒ അസോസിയേഷൻ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽദാനം തിങ്കളാഴ്ച. എടച്ചേരി ഇരിങ്ങണ്ണൂരിൽ 11 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനകർമ്മം ജനുവരി 2ന് ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എടച്ചേരി ഇരിങ്ങണ്ണൂരിലെ പൊതുപ്രവർത്തകനായ എം.കെ പ്രേംദാസിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഏകദേശം മൂന്നുവർഷമായി ഷെഡിൽ ജീവിതം കഴിച്ചുകൂട്ടിയ പ്രേംദാസിന്റെയും കുടുംബത്തിന്റെയും പ്രയാസം പരിഹരിക്കാൻ വേണ്ടി എൻജിഒ അസോസിയേഷൻ ഇടപെടുകയായിരുന്നു.

സഞ്ജീവനം പദ്ധതിയിൽ അദ്ദേഹത്തെയും കുടുംബത്തെയും ഉൾപ്പെടുത്തുകയായിരുന്നു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ, ജനറൽ സെക്രട്ടറി ഉദയസൂര്യൻ ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കൾ ഡിസിസി പ്രസിഡണ്ട്, കെപിസിസി സെക്രട്ടറിമാർ, രാഷ്ട്രീയ നേതാക്കന്മാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാദാപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സിജു.കെ. നായർ, സ്വാഗതസംഘം കൺവീനർ എം.പി നന്ദകുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88214/donation-of-keys-vd-satheesan-in-edachery)