---
title: "മുന്നൊരുക്കം; എടച്ചേരിയിൽ ന്യൂ ഇയർ ആഘോഷം."
english_title: "preparation; New Year celebration in Edachery."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88266/preparation-new-year-celebration-in-edachery"
published_at: "2022-12-31T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b068149aeb1_edacheri.jpg"
keywords: []
---

# മുന്നൊരുക്കം; എടച്ചേരിയിൽ ന്യൂ ഇയർ ആഘോഷം.

> **Lead Summary:** **എടച്ചേരി:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷം. എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് വൈകിട്ട് ആറുമണിക്കായിരുന്നു മുന്നൊരുക്കം ആരംഭിച്ചത്. മുന്നൊരുക്കം 2023 പരിപാടിയുടെ ഉദ്ഘാടനം മുൻ കുറ്റ്യാടി എംഎൽഎയും, ജനാധിപത്യ അസോസിയേഷൻ സംസ്ഥാന നേതാവുമായ കെ കെ ലതിക നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷം. എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് വൈകിട്ട് ആറുമണിക്കായിരുന്നു മുന്നൊരുക്കം ആരംഭിച്ചത്. മുന്നൊരുക്കം 2023 പരിപാടിയുടെ ഉദ്ഘാടനം മുൻ കുറ്റ്യാടി എംഎൽഎയും, ജനാധിപത്യ അസോസിയേഷൻ സംസ്ഥാന നേതാവുമായ കെ കെ ലതിക നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ എടച്ചേരിയിലെ മഹിളാ അസോസിയേഷൻ നേതാക്കന്മാർ പങ്കെടുത്തു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മഹിളാ അസോസിയേഷന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു പരിപാടി.അക്ഷരാർത്ഥത്തിൽ എടച്ചേരി കമ്മ്യൂണിറ്റി ഹാളിനെ ഉൾക്കൊള്ളുന്നതിലധികം കൂടുതൽ പേർ പങ്കെടുത്തു. കമ്മ്യൂണിറ്റി ഹാളിനകത്തും, പുറത്തും, മേൽഭാഗത്തുമായി അവർ ഇരിപ്പിടമുപ്പിച്ചു. പൊതുസമൂഹത്തിൽ മഹിളകളുടെ പ്രസക്തി വിളിച്ചോതുന്നതായി മുന്നൊരുക്കം പരിപാടി. കുട്ടികളുടെയും മഹിളാ അസോസിയേഷൻ പ്രവർത്തകരുടെയും വിവിധ കലാപരിപാടികളും തുടർന്ന് അരങ്ങേറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88266/preparation-new-year-celebration-in-edachery)