---
title: "കക്കട്ടിൽ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ"
english_title: "A woman and her child are dead in a well in Kakat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88314/a-woman-and-her-child-are-dead-in-a-well-in-kakat"
published_at: "2023-01-01T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b121f462e5d_death_nada.jpg"
keywords: []
---

# കക്കട്ടിൽ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

> **Lead Summary:** **കക്കട്ട് **: കുറ്റ്യാടി കക്കട്ടിനടുത്ത് യുവതിയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്തിലെ മണ്ണിയൂർ താഴെ നടുവിലക്കണ്ടി ഷിബിന്റെ ഭാര്യ വിസ്മയ ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെയുമാണ്‌ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**കക്കട്ട് **: കുറ്റ്യാടി കക്കട്ടിനടുത്ത് യുവതിയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്തിലെ മണ്ണിയൂർ താഴെ നടുവിലക്കണ്ടി ഷിബിന്റെ ഭാര്യ വിസ്മയ ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെയുമാണ്‌ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പൊലീസും നാദാപുരം അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ കുറ്റ്യാടി ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബപ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് അഗ്നിരക്ഷാ സേനാ അംഗങ്ങൾ പറയുന്നത്. 

സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എം പ്രവീൺകുമാർ, ഫയർ ഓഫീസർമാരായ പികെ ജയ്സൽ, സികെ ഷൈജേഷ്, എൻ കെ അഖിൽ, ടി കെ വൈഷ്ണവജിത്ത് തുടങ്ങിയവർ സംഭവത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88314/a-woman-and-her-child-are-dead-in-a-well-in-kakat)