---
title: "കെ.പി ചാത്തു മാസ്റ്റർ അന്തരിച്ചു"
english_title: "KP Chathu Master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88322/kp-chathu-master-passed-away"
published_at: "2023-01-01T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b128ea1aefd_deqath_chathu.jpg"
keywords: []
---

# കെ.പി ചാത്തു മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കോട്ടേമ്പ്രം: **സി.പി.എം നേതാവും കച്ചേരി യു പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ കെ.പി ചാത്തു മാസ്റ്റർ അന്തരിച്ചു. സി.പി.എം മുൻ നാദാപുരം ഏരിയാ കമ്മറ്റി മെമ്പറും പ്രഥമ ഇരിങ്ങണ്ണൂർ എൽ.സി സെക്രട്ടറിയുമായി അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**കോട്ടേമ്പ്രം: **സി.പി.എം നേതാവും കച്ചേരി യു പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ കെ.പി ചാത്തു മാസ്റ്റർ അന്തരിച്ചു. സി.പി.എം മുൻ നാദാപുരം ഏരിയാ കമ്മറ്റി മെമ്പറും പ്രഥമ ഇരിങ്ങണ്ണൂർ എൽ.സി സെക്രട്ടറിയുമായി അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു.മൃതദേഹം രാവിലെ 10 മണി വരെ സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചു. പിന്നീട് കോട്ടേമ്പ്ര ത്തെ വീട്ടിലെത്തിച്ചു.ശവസംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടേമ്പ്രത്തെ വീട്ടുവളപ്പിൽ .

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണ സമിതി പ്രസിഡണ്ടായും , മാനേജർ ആയും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള (റിട്ട. അധ്യാപിക കച്ചേരി യു.പി സ്കൂൾ ) മക്കൾ ശരത് (കെ.എസ്.എഫ്.ഇ കല്ലാച്ചി ), അനശ്വര ( എൽ.എസ്.ജി.ഡി ഉള്ള്യേരി ) മരുമക്കൾ അർച്ചന , പ്രണവ്. സഹോദരങ്ങൾ ശാന്ത, ജാനു, നാരായണി, ദേവി, കൃഷ്ണൻ (മാതൃഭൂമി ഏജന്റ് കായപ്പനച്ചി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88322/kp-chathu-master-passed-away)