---
title: "ജനകീയമായി; ജനപങ്കാളിത്തത്തോടെ ഫണ്ട് ശേഖരണം."
english_title: "Popularly; Participatory fundraising."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88380/popularly-participatory-fundraising"
published_at: "2023-01-01T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b18b5ad1a71_fund_pic_1.jpg"
keywords: []
---

# ജനകീയമായി; ജനപങ്കാളിത്തത്തോടെ ഫണ്ട് ശേഖരണം.

> **Lead Summary:** **നാദാപുരം**: പുതുവത്സര ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരണം. 'വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ നമുക്കൊന്നിക്കാം' എന്ന ശീർഷകത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പെയ്ൻ& പാലിയേറ്റീവ് ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കം. നാദാപുരം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ (ടൗൺ വാർഡ്) നടന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നാദാപുരം ന്യൂക്ലിയസ് ആശുപത്രിയി എംഡി ഡോ:ടി.പി സലാഹുദ്ദീൻ നിർവഹിച്ചു.

## Article Content

**നാദാപുരം**: പുതുവത്സര ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരണം. 'വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ നമുക്കൊന്നിക്കാം' എന്ന ശീർഷകത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പെയ്ൻ& പാലിയേറ്റീവ് ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കം. നാദാപുരം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ (ടൗൺ വാർഡ്) നടന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നാദാപുരം ന്യൂക്ലിയസ് ആശുപത്രിയി എംഡി ഡോ:ടി.പി സലാഹുദ്ദീൻ നിർവഹിച്ചു.

താഴമ്പത്ത് കുഞ്ഞാലി, താഴമ്പത്ത് ഹാരിസ്, ശോഭ കണ്ണൻ എന്നിവരും ഫണ്ട് നൽകി ജനകീയ ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി. നാദാപുരം ടൗൺ വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇ.കെ. കുഞ്ഞമ്മദ് കുട്ടി, കുന്നത്ത് അബ്ദുൽ ജലീൽ, നായർകണ്ടി മെഹബൂബ്, കാവുങ്ങൽ സൂപ്പി, തയ്യിൽ ചാത്തു, സി എം പോക്കർ ഹാജി, ഇ.കെ സിറാജ്, താഴമ്പത്ത് കുഞ്ഞാലി, താഴമ്പത്ത് ഹാരിസ്, ശോഭ കണ്ണൻ സംസാരിച്ചു. ഫണ്ട് ശേഖരണ പരിപാടിയോടനുബന്ധിച്ചു തന്നെ പഞ്ചായത്ത്, ബ്ലോക്ക് കേരളോത്സവങ്ങളിൽ ഉന്നത വിജയം നേടിയ പ്രതിഭാധരരെ ആദരിക്കലും, കലാകായിക മേഖലയിലെ അഭിമാനകരമായ വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു.

10 അയൽ സഭകളിൽ നിന്നും പരമാവധി ഫണ്ട് ശേഖരിച്ചുകൊണ്ട് വേദനിക്കുന്ന ഓരോ രോഗിക്കും ആശ്വാസമാകാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്ന് വാർഡ് മെമ്പർ പറഞ്ഞു. പത്തൊമ്പതാം വാർഡിലെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നിത്യരോഗികളും മരുന്നു വാങ്ങാൻ കാശില്ലാത്തവർക്കുമായി പഞ്ചായത്ത് നടപ്പിലാക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് ആദ്യദിവസം തന്നെ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കാൻ സാധിച്ചത്. സഹായ സഹകരണത്തിന്റെ ഭാഗമായുള്ള സംശയനിവാരണങ്ങളും ചർച്ചയും നടന്നു. ജനകീയ ഫണ്ട് ശേഖരണം പൂർത്തിയായതിനുശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഏൽപ്പിക്കും. ജനപങ്കാളിത്തത്തോടുകൂടി ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88380/popularly-participatory-fundraising)