---
title: "നവവത്സര സമ്മാനം; ഒഞ്ചിയത്ത് 75 വീടുകൾ"
english_title: "New Year's gift; Only 75 houses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88383/new-years-gift-only-75-houses"
published_at: "2023-01-01T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b18f6c9d9a8_pic_onji.jpg"
keywords: []
---

# നവവത്സര സമ്മാനം; ഒഞ്ചിയത്ത് 75 വീടുകൾ

> **Lead Summary:** **ഒഞ്ചിയം**: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ പുതുവർഷ സമ്മാനമായി 75 വീടുകൾ. ഭവന രഹിതരായ ഒരു കുടുംബം പോലും ഒഞ്ചിയം പഞ്ചായത്തിൽ ഉണ്ടാവരുതെന്നാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത് പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 75 വീടുകൾ നിർമ്മിക്കുന്നതിന് ആനുകൂല്യം നൽകുന്നതിനായും പഞ്ചായത്ത് തീരുമാനിച്ചു.

## Article Content

**ഒഞ്ചിയം**: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ പുതുവർഷ സമ്മാനമായി 75 വീടുകൾ. ഭവന രഹിതരായ ഒരു കുടുംബം പോലും ഒഞ്ചിയം പഞ്ചായത്തിൽ ഉണ്ടാവരുതെന്നാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത് പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 75 വീടുകൾ നിർമ്മിക്കുന്നതിന് ആനുകൂല്യം നൽകുന്നതിനായും പഞ്ചായത്ത് തീരുമാനിച്ചു.

കടലോര മേഖലയിലെ 67 വീടുകൾക്ക് പുറമെയാണ് ആനുകൂല്യം അനുവദിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ പെട്ട അർഹരായ എല്ലാവർക്കും ഒരു വർഷം കൊണ്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രസിഡണ്ട് പി. ശ്രീജിത്ത് പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ഭവനരഹിതരായ ഒരു കുടുംബം പോലും ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ ആണ് വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് സെക്രട്ടറി എം.പി രജുലാലും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88383/new-years-gift-only-75-houses)