---
title: "ബീച്ച് ഫെസ്റ്റ് ; വടകര സാൻഡ് ബാങ്ക്സിലെ ഫെസ്റ്റിന് ഇന്ന് സമാപനം"
english_title: "Beach Fest; Today concludes the fest at Vadakara Sand Banks"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88409/beach-fest-today-concludes-the-fest-at-vadakara-sand-banks"
published_at: "2023-01-01T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1b30bb3a81_beach_fest.jpg"
keywords: []
---

# ബീച്ച് ഫെസ്റ്റ് ; വടകര സാൻഡ് ബാങ്ക്സിലെ ഫെസ്റ്റിന് ഇന്ന് സമാപനം

> **Lead Summary:** **വടകര:** വടകര സാൻഡ് ബാങ്ക്സ് ബീച്ചിൽ ഒരുക്കിയ ബീച്ച് ഫെസ്റ്റിൽ ഇന്ന് സമാപനം . സമാപന ദിവസമായ ഞായറാഴ്ചയും എത്തിയത് വൻ ജനാവലി . സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യമായാണ് വടകരയിൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയത്.

## Article Content

**വടകര:** വടകര സാൻഡ് ബാങ്ക്സ് ബീച്ചിൽ ഒരുക്കിയ ബീച്ച് ഫെസ്റ്റിൽ ഇന്ന് സമാപനം . സമാപന ദിവസമായ ഞായറാഴ്ചയും എത്തിയത് വൻ ജനാവലി . സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യമായാണ് വടകരയിൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയത്.

ജനുവരി ഒന്നുവരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 വരെയാണ് ഫെസ്റ്റിന്റെ പ്രദർശന സമയം ഒരുക്കിയത് . കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്ക്, ഒട്ടക സവാരി, കുതിരസവാരി, ഫുഡ് കോർട്ട്, അലങ്കാര മത്സ്യപ്രദർശനം, വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം, ഫ്ലവർ ഷോ, വിദേശരാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം എന്നിങ്ങനെ കണ്ണിനും മനസിനും കുളിർമയുള്ള ഒരു അനുഭവമായിരുന്നു ബീച്ച് ഫെസ്റ്റ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88409/beach-fest-today-concludes-the-fest-at-vadakara-sand-banks)