---
title: "നാദാപുരം താലൂക്ക് ഹോസ്പിറ്റലിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം"
english_title: "Youth Congress protest at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88781/youth-congress-protest-at-nadapuram-taluk-hospital"
published_at: "2023-01-05T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b67d229d1e1_na_thalukk_pic.jpg"
keywords: []
---

# നാദാപുരം താലൂക്ക് ഹോസ്പിറ്റലിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

> **Lead Summary:** **നാദാപുരം :**നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാദാപുരം എംഎൽഎ ഇ കെ വിജയനും ഡെപ്യൂട്ടി ഡി എം ഒ ദിനേശ്, മെഡിക്കൽ സൂപ്രണ്ട് ജമില എന്നിവർ പങ്കെടുത്ത താലൂക് ആശുപത്രിയുടെ ഉന്നതതല യോഗത്തിൽ ആണ് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പ്രതിഷേധം അറിയിച്ചത്.

## Article Content

**നാദാപുരം :**നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാദാപുരം എംഎൽഎ ഇ കെ വിജയനും ഡെപ്യൂട്ടി ഡി എം ഒ ദിനേശ്, മെഡിക്കൽ സൂപ്രണ്ട് ജമില എന്നിവർ പങ്കെടുത്ത താലൂക് ആശുപത്രിയുടെ ഉന്നതതല യോഗത്തിൽ ആണ് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പ്രതിഷേധം അറിയിച്ചത്.

ഹോസ്പിറ്റലിലെ നിലവിലെ ഒഴിവുകളിൽ ഡോക്ടർമാരെ നിയമിക്കണമെന്നും അഡ്മിറ്റ് ചെയ്യേണ്ട രോഗികളെ കിടത്തി ചികിത്സിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ രണ്ടാഴ്ച കകം പരിഹാരം ഉണ്ടാവുമെന്ന് അധികൃതരുടെ ഉറപ്പിൻ മേൽ ആണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

അല്ലാത്ത പക്ഷം മുൻ സർവ്വകക്ഷി തീരുമാനപ്രകാരം ഉണ്ടായിരുന്ന ഹോസ്പിറ്റൽ പരിസരത്ത് സമരം വേണ്ട എന്ന തീരുമാനം പിൻവലിക്കുമെന്നും. ഹോസ്പിറ്റൽ പരിസരത്ത് ശക്തമായ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും നേതാക്കന്മാർ അറിയിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ആയ ഫസൽ മാട്ടാൻ, അഖില മര്യാട്ട്, ടിപി ജസീർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88781/youth-congress-protest-at-nadapuram-taluk-hospital)