---
title: "കൂടെ ഞങ്ങളുണ്ട്; സി പി.ഐ.എം ഗൃഹസന്ദർശനത്തിന്  മികച്ച പ്രതികരണം"
english_title: "We are with you; Good response to CPIM home visits"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88785/we-are-with-you-good-response-to-cpim-home-visits"
published_at: "2023-01-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b682c33fc83_cpim_pic.jpg"
keywords: []
---

# കൂടെ ഞങ്ങളുണ്ട്; സി പി.ഐ.എം ഗൃഹസന്ദർശനത്തിന്  മികച്ച പ്രതികരണം

> **Lead Summary:** **നാദാപുരം**: വിമർശനങ്ങളും നിരദേശങ്ങളും തേടി സി.പിഐ എം ഉന്നത നേതാക്കൾ ഉൾപ്പെടെ നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഉയർന്നു വരുന്ന ജനരോഷത്തെ ഇല്ലാതാക്കാൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും, സംസ്ഥാനങ്ങൾക്കുള്ള ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന സമീപനവുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്.

## Article Content

**നാദാപുരം**: വിമർശനങ്ങളും നിരദേശങ്ങളും തേടി സി.പിഐ എം ഉന്നത നേതാക്കൾ ഉൾപ്പെടെ നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഉയർന്നു വരുന്ന ജനരോഷത്തെ ഇല്ലാതാക്കാൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും, സംസ്ഥാനങ്ങൾക്കുള്ള ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന സമീപനവുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്.

സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും, രാജ്യവും സംസ്ഥാനവും നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ ജനങ്ങളുമായി സംവദിക്കാനുമാണ് സി.പി.ഐ.എം നേതൃത്യത്തിൽ മുന്ന് ആഴ്ചക്കാലം ഗൃഹ സ ന്ദർശനപരിപാടി നടത്തുന്നത്.

പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ പാർട്ടി പ്രവർത്തകരെയാണ് ഗൃഹസന്ദർശനത്തിന് നേതൃത്യം നൽകുന്നത്. നാദാപുരം കുമ്മങ്കോട് സി.പിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ഗൃഹസന്ദർശനത്തിൽ.സി. എച് മോഹനൻ, പി.കെ പ്രദീപൻ, സൌമ്യ ടി, എം.പി പ്രദീപ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88785/we-are-with-you-good-response-to-cpim-home-visits)