---
title: "സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത്   ജീവിതം മടുത്തിട്ടെന്ന് "
english_title: "Subina Mumtaz bursts into tears; He said that he was tired of killing his children by throwing them in a well"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/889/subina-mumtaz-bursts-into-tears-he-said-that-he-was-tired-of-killing-his-children-by-throwing-them-in-a-well"
published_at: "2021-10-03T06:44:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615903e655524_subeena.jpg"
keywords: []
---

# സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത്   ജീവിതം മടുത്തിട്ടെന്ന് 

> **Lead Summary:** **നാദാപുരം : **ജയിലിൽ നിന്ന് വീണ്ടും വീട്ടിലെത്തിയപ്പോൾ സുബീന മുംതാസ് പൊട്ടിക്കരഞ്ഞു. മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന് മൊഴി.

## Article Content

**നാദാപുരം : **ജയിലിൽ നിന്ന് വീണ്ടും വീട്ടിലെത്തിയപ്പോൾ സുബീന മുംതാസ് പൊട്ടിക്കരഞ്ഞു. മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന് മൊഴി.

ഇരട്ട കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊലപ്പടുത്തിയ ഉമ്മയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൂന്നരയോടെ സുബീന മുംതാസിനെആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാം പുറത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റിൽ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലിസിനോട് വ്യക്തമാക്കി. സപ്തംബർ 23ന് രാത്രി 9 മണിയോടെയാണ് മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ് വിൻ, ഫാത്തിമ നൗഹ എന്നിവരെ കിണറ്റിൽ എറിഞ്ഞുകൊലപ്പെടുത്തിയത്.

വീട്ടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്ന ഇവർ വീടിനു പിറക വശത്തെ വാതിൽ തുറന്ന് തറവാടിന് വീടിനോട് പേർന്ന കിണറ്റിൽ കുട്ടികളെ എറിയുകയായിരുന്നു.

ആദ്യം ആൺകുട്ടി റസ് വിനെയാണ് കിണറ്റിൽ ഇട്ടത്. കൃത്യത്തിന് ശേഷം മുറിയിൽ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്നകുളിമുറിയ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ മുംതാസിനെആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാം പുറത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റിൽ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലിസിനോട് വ്യക്തമാക്കി. സപ്തംബർ 23ന് രാത്രി 9 മണിയോടെയാണ് മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ് വിൻ, ഫാത്തിമ നൗഹ എന്നിവരെ കിണറ്റിൽ എറിഞ്ഞുകൊലപ്പെടുത്തിയത്.

വീട്ടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്ന ഇവർ വീടിനു പിറക വശത്തെ വാതിൽ തുറന്ന് തറവാടിന് വീടിനോട് പേർന്ന കിണറ്റിൽ കുട്ടികളെ എറിയുകയായിരുന്നു. ആദ്യം ആൺകുട്ടി റസ് വിനെയാണ് കിണറ്റിൽ ഇട്ടത്.

കൃത്യത്തിന് ശേഷം മുറിയിൽ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്നകുളിമുറിയുടെ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ പൊലിസിനിനോട് പറഞ്ഞു.

കൃത്യത്തിന് ശേഷം കിണറ്റിൽ ചാടിയ മുംതാസിനെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം റിമാന്റിലായ പ്രതിയെ തെളി വെടുപ്പിനായി നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

വീട്ടിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായ പ്രതി വികാരധീനയായി വിങ്ങിപൊട്ടി. പ്രതിസ്ഥലത്തെത്തിയവിവരം അറിഞ്ഞ് അയൽവാസികളടക്കം നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/889/subina-mumtaz-bursts-into-tears-he-said-that-he-was-tired-of-killing-his-children-by-throwing-them-in-a-well)