---
title: "പ്രതിഷേധം ശക്തം; ബേക്കറി ജീവനക്കാരന് മർദ്ദനം"
english_title: "The protest is strong; Bakery employee assaulted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88978/the-protest-is-strong-bakery-employee-assaulted"
published_at: "2023-01-06T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8499e25c42_pic_prathi.jpg"
keywords: []
---

# പ്രതിഷേധം ശക്തം; ബേക്കറി ജീവനക്കാരന് മർദ്ദനം

> **Lead Summary:** **നാദാപുരം**: കഴിഞ്ഞ ദിവസം നാദാപുരത്ത് ബേക്കറി ജീവനക്കാരനെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. നാദാപുരത്ത് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എത്രയും പെട്ടെന്ന് തന്നെ പ്രതികളുടെ അറസ്റ്റു രേഘപ്പെടുത്തിയില്ലെങ്കിൽ ശക്തമായ സമര മാർഗവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു .

## Article Content

**നാദാപുരം**: കഴിഞ്ഞ ദിവസം നാദാപുരത്ത് ബേക്കറി ജീവനക്കാരനെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. നാദാപുരത്ത് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എത്രയും പെട്ടെന്ന് തന്നെ പ്രതികളുടെ അറസ്റ്റു രേഘപ്പെടുത്തിയില്ലെങ്കിൽ ശക്തമായ സമര മാർഗവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു .

കച്ചവടക്കാർക്ക് സമാധാനമായി കച്ചവടം നടത്താനുള്ള സംരക്ഷണം പോലീസ് നൽകണമെന്നും ആവശ്യപ്പെട്ടു .K.V.V.E.S ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇക്ബാൽ ,മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ,യൂണിറ്റ് ട്രെഷറർ സൈദ് കോറോത്ത് ,മണ്ഡലം സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ ,യൂത്ത് വിങ് ജില്ലാ സെക്രട്ടറി സിദ്ധീഖ് കുപ്പേരി ,ചന്ദ്രൻ ഐശ്വര്യ ,റഫീഖ് വി.പി,റഹീം കോറോത്ത് ,ജാഫർ വയങ്ങോട്ട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88978/the-protest-is-strong-bakery-employee-assaulted)