---
title: "ഇരുപത്തിയൊന്നാമത് സപ്തദിന പ്രഭാഷണത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം"
english_title: "The 21st Seventh Day Lecture started on a bright note in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88982/the-21st-seventh-day-lecture-started-on-a-bright-note-in-nadapuram"
published_at: "2023-01-06T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b850731780a_prabhashanam_pic.jpg"
keywords: []
---

# ഇരുപത്തിയൊന്നാമത് സപ്തദിന പ്രഭാഷണത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

> **Lead Summary:** **നാദാപുരം:** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിരണ്ട് മുതൽ നാദാപുരം പ്രകാശതീരത്ത് തുടക്കം കുറിച്ച സപ്തദിന പ്രഭാഷണത്തിന്റെ ഇരുപത്തിയൊന്നാം വാർഷിക പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം.

## Article Content

**നാദാപുരം:** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിരണ്ട് മുതൽ നാദാപുരം പ്രകാശതീരത്ത് തുടക്കം കുറിച്ച സപ്തദിന പ്രഭാഷണത്തിന്റെ ഇരുപത്തിയൊന്നാം വാർഷിക പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം.

പ്രഭാഷണം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു. വേദിയിൽ സയ്യിദ് ഹുസൈൻ തങ്ങൾ സഖാഫി, ഇബ്രാഹിം സഖാഫി കുമ്മോളി, മുനീർ സഖാഫി ഓർക്കാട്ടേരി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, ഇസ്മായീൽ സഖാഫി തിനൂർ, പുന്നോറത്ത് അമ്മദ് ഹാജി, വി.കെ അലി ഹാജി ചെക്യാട്, അബ്ദുറഹ്മാൻ ദാരിമി ചീയ്യൂർ, കായക്കോടി അബ്ദുല്ല, നിസാർ ഫാളിലി താനക്കോട്ടൂർ, ഹാഫിള് ഫള്ൽ സഖാഫി പുളിയാവ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88982/the-21st-seventh-day-lecture-started-on-a-bright-note-in-nadapuram)