---
title: "ജന്മനാട് സ്നേഹാദരവ്; സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം - കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ"
english_title: "Homeland love; Government officials should be socially responsible - Gadanapalli Ramachandran MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89152/homeland-love-government-officials-should-be-socially-responsible-gadanapalli-ramachandran-mla"
published_at: "2023-01-08T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baf3b6e2eeb_adharam_pic_1.jpg"
keywords: []
---

# ജന്മനാട് സ്നേഹാദരവ്; സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം - കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ

> **Lead Summary:** **നാദാപുരം: **സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകണമെന്ന് മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. മികവുറ്റ ഔദ്യോഗിക സേവനങ്ങൾക്കും നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനും സംസ്ഥാന സർക്കാറിന്റെയും വിവിധ ഏജൻസികളുടെയും നിരവധി പുരസ്കാരങ്ങളും അംഗീകാരവും കരസ്ഥമാക്കിയ എടക്കാട് സ്വദേശിയും നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായടി ഷാഹുൽഹമീദിന് ജന്മനാട് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകണമെന്ന് മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. മികവുറ്റ ഔദ്യോഗിക സേവനങ്ങൾക്കും നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനും സംസ്ഥാന സർക്കാറിന്റെയും വിവിധ ഏജൻസികളുടെയും നിരവധി പുരസ്കാരങ്ങളും അംഗീകാരവും കരസ്ഥമാക്കിയ എടക്കാട് സ്വദേശിയും നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായടി ഷാഹുൽഹമീദിന് ജന്മനാട് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസിൽ വരുന്ന സാധാരണക്കാരോട് അനുഭാവപൂർവ്വം പെരുമാറുകയും അവരുടെ പ്രശ്നങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്താൽ പ്രാദേശിക ഭരണം മഹാത്മജിയുടെ സ്വപ്നമായ ഗ്രാമ സ്വരാജ് ആയി സമ്പുഷ്ടമാകുമെന്നും കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. എടക്കാട് പൗരാവലീയുടെ സ്നേഹാദരവും മൊമെന്റോയും ചടങ്ങിൽ വച്ച് രാമചന്ദ്രൻ കടന്നപ്പള്ളി ടി ഷാഹുൽ ഹമീദിന് സമ്മാനിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .

സംഘാടകസമിതി ചെയർമാൻ പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എം.കെ അബൂബക്കർ ഷാഹുൽഹമീദിനെ പരിചയപ്പെടുത്തി. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി പ്രേമവല്ലി, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ, വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിം,

കടമ്പൂർ പഞ്ചായത്ത് മെമ്പർ സി.പി സമീറ, ഡോ. എ വത്സലൻ, അഡ്വ. കെ.എ ലത്തീഫ്, സി.പി.മനോജ്, സി.ഒ രാജേഷ്, നാവത്ത് ചന്ദ്രൻ, കെ. ശിവദാസൻ മാസ്റ്റർ, തറമ്മൽ നിയാസ്, കളത്തിൽ ബഷീർ, എ.പി.ശാഫി, പി. പത്മാക്ഷൻ മാസ്റ്റർ, പ്രമുഖ ചിത്രകാരനും യുനസ്കോ അവാർഡ് ജേതാവുമായ പാരീസ് മോഹൻകുമാർ എന്നിവർ സംസാരിച്ചു.

ടി. ഷാഹുൽഹമീദ് മറുപടി പ്രസംഗം നടത്തി. ജനറൽ കൺവീനർ പി അബ്ദുൽമജീദ് സ്വാഗതവും ട്രഷറർ ഒ. സത്യൻ നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ മുനീർ പാച്ചാക്കര, മഗേഷ് എടക്കാട്, എ. ദിനേശൻ നമ്പ്യാർ തുടങ്ങിയർ നേതൃത്വം നൽകി. നിറഞ്ഞ സദസ്സോടെ നാടിന്റെ അഭിമാനപുത്രന് നൽകിയ പ്രൗഢമായ സ്നേഹാദരം അവിസ്മരണീയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89152/homeland-love-government-officials-should-be-socially-responsible-gadanapalli-ramachandran-mla)