---
title: "പഴകിയ ഷവർമ; വാണിമേലിലെ കൊച്ചിൻ ഹോട്ടലിൽ മിന്നൽ പരിശോധന"
english_title: "Stale shawarma; sudden  inspection at Cochin Hotel in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89217/stale-shawarma-sudden-inspection-at-cochin-hotel-in-vanimel"
published_at: "2023-01-09T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbbedb6ae81_food.jpg"
keywords: []
---

# പഴകിയ ഷവർമ; വാണിമേലിലെ കൊച്ചിൻ ഹോട്ടലിൽ മിന്നൽ പരിശോധന

> **Lead Summary:** **വാണിമേൽ : **ഭൂമി വാതുക്കലിൽ മൽസ്യ മാർക്കറ്റിനോട് സമീപം പ്രവർത്തിക്കുന്ന കൊച്ചിൻ ഹോട്ടലിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ഇന്ന് കാലത്ത് പത്ത് മണിക്കാണ് പരിശോധന നടന്നത്.

## Article Content

**വാണിമേൽ : **ഭൂമി വാതുക്കലിൽ മൽസ്യ മാർക്കറ്റിനോട് സമീപം പ്രവർത്തിക്കുന്ന കൊച്ചിൻ ഹോട്ടലിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ഇന്ന് കാലത്ത് പത്ത് മണിക്കാണ് പരിശോധന നടന്നത്.

ഹോട്ടലിൽ നിന്നും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഷവർമ, മയോനൈസ്, ചിക്കൻ കറി , മജ്‌ബൂസ് തുടങ്ങിയവ ആരോഗ്യ വകുപ്പ് കണ്ടെടുത്തു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത് കെ കെ, പി വിജയ രാഘവൻ എന്നിവരാണ് പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89217/stale-shawarma-sudden-inspection-at-cochin-hotel-in-vanimel)