---
title: "ഗതാഗത സ്തംഭനം; കർശന നടപടിയുമായി പഞ്ചായത്ത്"
english_title: "traffic jams; Panchayat with strict action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89279/traffic-jams-panchayat-with-strict-action"
published_at: "2023-01-09T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc11dc2f487_pic_1_.jpg"
keywords: []
---

# ഗതാഗത സ്തംഭനം; കർശന നടപടിയുമായി പഞ്ചായത്ത്

> **Lead Summary:** **നാദാപുരം:**പഞ്ചായത്ത് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് ബിൽഡിംഗ് നിർമ്മാണം. നാദാപുരം പഞ്ചായത്തിലെ 21ാം വാർഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് പഞ്ചായത്ത് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് റോഡിന്റെ ക്ഷമത നശിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണം തടഞ്ഞു.

## Article Content

**നാദാപുരം:**പഞ്ചായത്ത് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് ബിൽഡിംഗ് നിർമ്മാണം. നാദാപുരം പഞ്ചായത്തിലെ 21ാം വാർഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് പഞ്ചായത്ത് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് റോഡിന്റെ ക്ഷമത നശിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണം തടഞ്ഞു.

സിമന്റ് മിക്സർ മെഷീൻ ഉപയോഗിച്ച് ബഹുനില കെട്ടിട നിർമ്മാണം നടത്തുന്നതാണ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി തടഞ്ഞത്. വലിയ മെഷീൻ ഉപയോഗിച്ചത് മൂലം ഗതാഗതം സ്തംഭിപ്പിക്കുകയും, നിർമ്മാണത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതിനാലും നിർമ്മാണം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബുവും ഫീൽഡ് പരിശോധനയിൽ ഉണ്ടായിരിന്നു .നിർമ്മാണത്തിലിരുന്ന ബിൽഡിംഗ്,ടി.എച്ച് നാസർ കോലാത്തിയിൽ, തറോപൊയിൽ ആയഞ്ചേരി എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89279/traffic-jams-panchayat-with-strict-action)