---
title: "പാദ മുദ്രകൾ; ചരിത്രത്തിൽ പാദ മുദ്ര പതിപ്പിച്ച് വിദ്യാർത്ഥികൾ"
english_title: "Footprints; Students leaving their footprints in history"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89318/footprints-students-leaving-their-footprints-in-history"
published_at: "2023-01-09T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc45696da2d_pic_1.jpg"
keywords: []
---

# പാദ മുദ്രകൾ; ചരിത്രത്തിൽ പാദ മുദ്ര പതിപ്പിച്ച് വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം: **പ്രാദേശിക ചരിത്രത്തിൽ പാദ മുദ്ര പതിപ്പിച്ച് വിദ്യാർത്ഥികൾ. കുട്ടികളിൽ ചരിത്രന്വേഷണ തൃഷ്ണ വളർത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'പാദമുദ്രകൾ' പ്രാദേശിക ചരിത്രരചന തൂണേരി ബിആർ സിയുടെ നേതൃത്വത്തിൽ ബി ആർസി ഹാളിൽ വച്ച് നടന്നു.

## Article Content

**നാദാപുരം: **പ്രാദേശിക ചരിത്രത്തിൽ പാദ മുദ്ര പതിപ്പിച്ച് വിദ്യാർത്ഥികൾ. കുട്ടികളിൽ ചരിത്രന്വേഷണ തൃഷ്ണ വളർത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'പാദമുദ്രകൾ' പ്രാദേശിക ചരിത്രരചന തൂണേരി ബിആർ സിയുടെ നേതൃത്വത്തിൽ ബി ആർസി ഹാളിൽ വച്ച് നടന്നു.

തൂണേരി ബിആർസിയുടെ കീഴിലുള്ള 10 ഹൈസ്കൂളുകളിൽ നിന്നായി 30 വിദ്യാർത്ഥികൾ പങ്കെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആർക്കിയോളജിസ്റ്റ് എൻ കെ രമേശ് ചരിത്രരചനയെ കുറിച്ചും പ്രാദേശിക ചരിത്രം അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി നൽകി.

നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേയ്ക്കൽ അധ്യക്ഷത വഹിച്ചു. P. മുനീർ മാസ്റ്റർ ,ശ്രീലാൽ മാസ്റ്റർ സംസാരിച്ചു. ബിപിസിയുടെ ചുമതലയുള്ള നാസർ ആല ക്കൽ സ്വാഗതം പറഞ്ഞു. തൂണേരി ബി ആർ സി യിലെ CRCC കോർഡിനേറ്റർ ശില്പ പി ആർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89318/footprints-students-leaving-their-footprints-in-history)