---
title: "റോഡ് റെഡി; ഉഷാറായി പഠിക്കാൻ കല്ലിക്കണ്ടി വിദ്യാർഥികൾ"
english_title: "Road Ready; Kallikandi students to study early"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89392/road-ready-kallikandi-students-to-study-early"
published_at: "2023-01-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd170bc343a_road_pic.jpg"
keywords: []
---

# റോഡ് റെഡി; ഉഷാറായി പഠിക്കാൻ കല്ലിക്കണ്ടി വിദ്യാർഥികൾ

> **Lead Summary:** **പാറക്കടവ്:** കല്ലിക്കണ്ടി എൻ.എ.എം കോളേജ് റോഡ് നവീകരിച്ചു. കല്ലിക്കണ്ടി റോഡ് മുതൽ കോളേജ് വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് ആണ് മാനേജ്മെൻറ് ടാർ ചെയ്ത് നവീകരിച്ചത്. എം.ഇ.ഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ:ടി മജീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പാറക്കടവ്:** കല്ലിക്കണ്ടി എൻ.എ.എം കോളേജ് റോഡ് നവീകരിച്ചു. കല്ലിക്കണ്ടി റോഡ് മുതൽ കോളേജ് വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് ആണ് മാനേജ്മെൻറ് ടാർ ചെയ്ത് നവീകരിച്ചത്. എം.ഇ.ഫ് ജനറൽ സെക്രട്ടറി പി.പി.എ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ:ടി മജീഷ് അധ്യക്ഷത വഹിച്ചു.

പി പി അബൂബക്കർ, ആർ അബ്ദുള്ള മാസ്റ്റർ, എൻ.എ. കരീം, സി എച്ച് മൂസ ഹാജി, ടി എം നാസർ, അലി കുയ്യാലിൽ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അസ്ഹറുദ്ദീൻ സംസാരിച്ചു.

വിദ്യാർത്ഥികളുടെയും, കോളേജ് ജീവനക്കാരുടെയും ദീർഘകാലമായ യാത്രാ ക്ലേശത്തിലാണ് പരിഹാരമായത്. റോഡ് നവീകരണത്തിൽ മാനേജ്മെൻറ് മുൻകൈയെടുത്തതിൽ പ്രത്യേകം അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89392/road-ready-kallikandi-students-to-study-early)