---
title: "ദേശീയ സേവനം; പ്രൗഢമായി യൂണിറ്റ് ഉദ്ഘാടനം"
english_title: "National Service; Grand opening of the unit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89400/national-service-grand-opening-of-the-unit"
published_at: "2023-01-10T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd1d57c897f_rama_pic.jpg"
keywords: []
---

# ദേശീയ സേവനം; പ്രൗഢമായി യൂണിറ്റ് ഉദ്ഘാടനം

> **Lead Summary:** **ചെക്യാട്: **മലബാർ ആർട്സ് ആൻഡ് സയൻസ് വനിതാ കോളേജിൽ എൻഎസ്എസ് യൂണിറ്റും. എൻഎസ്എസിന്റെ 43ാമത്തെ യൂണിറ്റാണ് കോളേജിൽ ഇന്ന് രാവിലെ 10 മണിക്ക് വടകര എംഎൽഎ കെ.കെ രമ ഉദ്ഘാടനം ചെയ്തത്.

## Article Content

**ചെക്യാട്: **മലബാർ ആർട്സ് ആൻഡ് സയൻസ് വനിതാ കോളേജിൽ എൻഎസ്എസ് യൂണിറ്റും. എൻഎസ്എസിന്റെ 43ാമത്തെ യൂണിറ്റാണ് കോളേജിൽ ഇന്ന് രാവിലെ 10 മണിക്ക് വടകര എംഎൽഎ കെ.കെ രമ ഉദ്ഘാടനം ചെയ്തത്.

രാജ്യസേവനത്തിനായി പെൺകുട്ടികൾക്ക് മുന്നോട്ടുവരുന്നതിനുള്ള മികച്ച ഒരു യൂണിറ്റ് ആയിരിക്കും എൻഎസ്എസ് എന്ന് എംഎൽഎ പറഞ്ഞു.

വിദ്യാർത്ഥിനികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് എൻഎസ്എസ് യൂണിറ്റിന് കഴിയട്ടെ എന്ന് എംഎൽഎ പ്രശംസിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ബംഗളത്ത്, പ്രിൻസിപ്പൽ ഷൈന, മലബാർ ഫൗണ്ടേഷൻ സെക്രട്ടറി വി.സി.ഇഖ്ബാൽ, എൻഎസ്എസ് കോഡിനേറ്റർ സനീർ മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ആരിഫ് സി കെ, മറ്റു അധ്യാപകർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാ പരിപാടികളോടെ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89400/national-service-grand-opening-of-the-unit)