---
title: "ലക്ഷങ്ങളുടെ നഷ്ടം; തീപിടുത്തം ഫാഷൻ സ്ട്രീറ്റിന് നൊമ്പരമായി"
english_title: "loss of lakhs; The fire is a nod to the fashion street"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89436/loss-of-lakhs-the-fire-is-a-nod-to-the-fashion-street"
published_at: "2023-01-10T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd582df409f_fire.jpg"
keywords: []
---

# ലക്ഷങ്ങളുടെ നഷ്ടം; തീപിടുത്തം ഫാഷൻ സ്ട്രീറ്റിന് നൊമ്പരമായി

> **Lead Summary:** **നാദാപുരം:** കക്കം വള്ളിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് തീപിടിച്ച് വൻ നാശ നഷ്ട്ടം സംഭവിച്ചു .കക്കംവള്ളിയിലെ ജാക്ക് കോസ്റ്റ എന്ന ചെരുപ്പ് കടയാണ് ഇന്ന് വൈകുന്നേരം ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത്. ഉടൻതന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. ചെരുപ്പ് കടയുടെ വരാന്തയിൽ നിന്ന് തീപിടിത്തം ഉണ്ടായി മുകൾ നിലയിലെ ഗോഡൗൺ കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ചെരിപ്പുകളും കത്തി നശിച്ചു.

## Article Content

**നാദാപുരം:** കക്കം വള്ളിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് തീപിടിച്ച് വൻ നാശ നഷ്ട്ടം സംഭവിച്ചു .കക്കംവള്ളിയിലെ ജാക്ക് കോസ്റ്റ എന്ന ചെരുപ്പ് കടയാണ് ഇന്ന് വൈകുന്നേരം ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത്. ഉടൻതന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. ചെരുപ്പ് കടയുടെ വരാന്തയിൽ നിന്ന് തീപിടിത്തം ഉണ്ടായി മുകൾ നിലയിലെ ഗോഡൗൺ കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ചെരിപ്പുകളും കത്തി നശിച്ചു.

കട പൂർണ്ണമായും നശിച്ചു. സന്ദർഭോചിതമായ ഇടപെടൽ കാരണമാണ് തീ മറ്റു കടകളിലേക്ക് പടരാതിരുന്നത്. ഇല്ലത്ത് ഹമീദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അജ്മൽ ഓതയോത്താണ് കച്ചവടം ചെയ്യുന്നത് ,ആളാ പായമില്ല രക്ഷാപ്രവർത്തനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി നേതൃത്വം നൽകി.

നാദാപുരം പോലീസ് സ്റ്റേഷൻ ഓഫീസർ ഫായിസ് അലി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,നാദാപുരം ഫയർ സ്റ്റേഷൻ ഓഫീസർ ജാഫർ സിദ്ദീഖ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി വിനോദൻ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർമാരായ , എം പ്രവീൺകുമാർ, എം ജയേഷ്,സജീഷ്, സിവിൽ ഡിഫൻസിനു വേണ്ടി റഹീസ് വി.പി, അസീസ് കെ ടി കെ

ഫയർമാൻമാരായ എ സതീഷ്, കെ എം സിജു ,ലിനീഷ്, ലികേഷ്,വ്യാപാരി വ്യവസായ നേതാക്കളായ ഏരത്ത് ഇക്ബാൽ, അബ്ബാസ് കണേയ്ക്കൽ, ഹാരിസ് മാത്തോട്ടം,ജാഫർ വയങ്ങോട്ട് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89436/loss-of-lakhs-the-fire-is-a-nod-to-the-fashion-street)