---
title: "എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പ്രവൃത്തി ആരംഭിച്ചു"
english_title: "Akot Kulangara Kalladintavida road work has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89446/akot-kulangara-kalladintavida-road-work-has-started"
published_at: "2023-01-10T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd62d70a423_road_pic.jpg"
keywords: []
---

# എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **നാദാപുരം: **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പൂർത്തീകരണം പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം നിർവ്വഹിച്ചു . വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പൂർത്തീകരണം പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം നിർവ്വഹിച്ചു . വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു .

രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ചെലവിട്ട് ഈ റോഡിന്റെ പണി ഭാഗികമായി പൂർത്തിയാക്കിയതിനു ശേഷം ഇതിന്റെ പൂർത്തീകരണത്തിന് എട്ടു ലക്ഷം രൂപയാണ് ഇപ്ലോൾ ഇതിനു വേണ്ടി ചെലവഴിക്കുന്നത് .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , അബു ഹാജി കാപ്പാറോട്ട് , കിഴക്കയിൽ അബ്ദുല്ല ,കണാരൻ ഒതയോത്ത് , ടി വി മുഹമ്മദ് ,പി കെ സമീർ , പി കെ റഫീഖ് ,ബഷീർ തയ്യുള്ളതിൽ ,കെ എം സി അമ്മദ് ഹാജി എന്നിവർ സംസാരിച്ചു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89446/akot-kulangara-kalladintavida-road-work-has-started)