വിദ്യാലയ ശുചിത്വം; വിപുലമായ പദ്ധതികളുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

വിദ്യാലയ ശുചിത്വം; വിപുലമായ പദ്ധതികളുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്
Jan 10, 2023 10:08 PM | By Kavya N

തൂണേരി: ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കാനായി മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ എന്റെ വിദ്യാലയം, വീട്, നാട് എന്ന പേരിലാണ് ശുചീകരണ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഹാൻഡ് ബുക്ക് തയ്യാറാക്കുന്നതിനായി അധ്യാപക ശില്പശാല, മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ, ബോധവൽക്കരണ ഗാനം, ശുചിത്വ കിറ്റ് വിതരണം, വിദ്യാലയങ്ങളുടെ ശുചിത്വ നിലവാരം നിർണയിക്കൽ, മികച്ച നിലവാരമുള്ള വിദ്യാലയങ്ങൾക്ക് അവാർഡ് നൽകൽ, ശുചിത്വ ഉപകരണങ്ങളുടെ നിർമ്മാണ പരിശീലനം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി രൂപരേഖ അന്തിമമാക്കുന്നതിന് മുഴുവൻ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, എന്നിവരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ അധ്യക്ഷയായിരുന്നു.

എ ഇ ഒ വിനയരാജ്, ബിപി ഒ നാസർ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. ആസൂത്രണ സമിതി അംഗം എ കെ ഹരിദാസൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ശ്രീജേഷ് സ്വാഗതവും ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ രാജൻ നന്ദിയും പറഞ്ഞു.

School cleanliness; Thuneri Block Panchayat with extensive projects

Next TV

Related Stories
#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 29, 2024 10:19 AM

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 09:27 PM

#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:43 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 28, 2024 08:31 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

Mar 28, 2024 05:06 PM

#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

പ്രോവിഡൻസ് സ്കൂൾ 37ാം വാർഷികാഘോഷം "ഇനി വരുന്ന തലമുറയ്ക്ക് പ്രോവിഡൻസ് ഫെസ്റ്റ് - 24 "കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:27 PM

#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്....

Read More >>
Top Stories