---
title: "‘തരംഗം’ എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് കാരവന് ജില്ലയിൽ തുടക്കമായി"
english_title: "'Tarangam' SKSSF Unit Caravan started in District"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89483/tarangam-skssf-unit-caravan-started-in-district"
published_at: "2023-01-10T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd95bc2140d_skyf.jpg"
keywords: []
---

# ‘തരംഗം’ എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് കാരവന് ജില്ലയിൽ തുടക്കമായി

> **Lead Summary:** **നാദാപുരം: **വിജ്ഞാനം വിനയം സേവനം’ എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി യുനിറ്റുകളില്‍ നടത്തുന്ന ‘തരംഗം’ യൂനിറ്റ് കാരവന് ജില്ലയിൽ തുടക്കമായി. കുടുംബ സംഗമം, എജ്യൂകെയര്‍ പദ്ധതി അവതരണം, ലീഡേഴ്‌സിനൊപ്പം, യൂനിറ്റ് സര്‍വ്വേ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ തല ഉദ്‌ഘാടനം പാറക്കടവിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ കണ്ണന്തളി നിർവഹിച്ചു.

## Article Content

**നാദാപുരം: **വിജ്ഞാനം വിനയം സേവനം’ എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി യുനിറ്റുകളില്‍ നടത്തുന്ന ‘തരംഗം’ യൂനിറ്റ് കാരവന് ജില്ലയിൽ തുടക്കമായി. കുടുംബ സംഗമം, എജ്യൂകെയര്‍ പദ്ധതി അവതരണം, ലീഡേഴ്‌സിനൊപ്പം, യൂനിറ്റ് സര്‍വ്വേ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ തല ഉദ്‌ഘാടനം പാറക്കടവിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ കണ്ണന്തളി നിർവഹിച്ചു.

തുടർന്ന് ജില്ലയിലെ വിവിധ ശാഖകളിൽ സംഗമങ്ങൾ നടന്നു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ഒ.പി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് ടി.പി.സി തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി, സയ്യിദ് സാനഉല്ല തങ്ങൾ, അയ്യൂബ് മുട്ടിൽ, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, മുജീബ് റഹ്മാൻ അൻസ്വരി,

നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, ഫൈസൽ ഫൈസി, റാഷിദ് കാക്കുനി, ജലീൽ ദാരിമി, ഹിളർ റഹ്മനി, ശാകിർ യമാനി, അർഷാദ് ദാരിമി, മുഹമ്മദ് തർക്കവി ദാരിമി , വി.കെ റിയാസ്, കബീർ റഹ്മാനി, വി.വി അലി വാണിമേൽ, സി അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബ്ദുൽ ഹമീദ്, അനീസ് ചേലക്കാട്, ഫാറൂഖ് നാദാപുരം, അജ്മൽ പാറക്കടവ്, സയ്യിദ് അലി യമാനി, വി.പി ഉസ്മാൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89483/tarangam-skssf-unit-caravan-started-in-district)