---
title: "ഡീപാരിസിൽ ആഘോഷം : നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു."
english_title: "Celebration in Deparis: Prizes were distributed to the winners of the raffle."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89586/celebration-in-deparis-prizes-were-distributed-to-the-winners-of-the-raffle"
published_at: "2023-01-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be6b522b306_narukkedupp_pic.jpg"
keywords: []
---

# ഡീപാരിസിൽ ആഘോഷം : നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

> **Lead Summary:** **നാദാപുരം:** രുചിയും ,ഗുണമേന്മയും മാത്രമല്ല ഭാഗ്യശാലികൾക്കായി സൂപ്പർ സമ്മാനങ്ങളും നൽകുകയാണ് ഡീപാരീസ് ബേക്ക് സ് ആൻ്റ് റസ്റ്റോറൻ്റ് . ഡീപാരിസ് ബെയ്ക് ആൻഡ് റെസ്റ്റോറന്റ് നാദാപുരം ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം:** രുചിയും ,ഗുണമേന്മയും മാത്രമല്ല ഭാഗ്യശാലികൾക്കായി സൂപ്പർ സമ്മാനങ്ങളും നൽകുകയാണ് ഡീപാരീസ് ബേക്ക് സ് ആൻ്റ് റസ്റ്റോറൻ്റ് . ഡീപാരിസ് ബെയ്ക് ആൻഡ് റെസ്റ്റോറന്റ് നാദാപുരം ഒന്നാം വർഷികാഘോഷത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സമ്മാനം റഫ്രിജറേറ്റർ ,രണ്ടാം സമ്മാനം വാഷിംങ്ങ് മെഷീൻ ,മൂന്നാം സമ്മാനം സ്മാർട്ട് ഫോൺ എന്നിങ്ങനെയാണ്.

സമ്മാനങ്ങൾ നറുക്കെടുപ്പിൻ്റെ ഉൽഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിർവഹിച്ചു. ഏരത്ത് ഇഖ്ബാൽ (KVVES ജില്ലാ വൈസ് പ്രസിഡന്റ് ), വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ KHRA നാദാപുരം മേഖല പ്രസിഡന്റ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

സി.എച്ച് മോഹനൻ, വയലോളി അബ്ദുള്ള ,വി സി ഇഖ്ബാൽ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും ഡീപാരീസ് മാനേജ്മെൻറ് പ്രതിനിധികളും ,ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89586/celebration-in-deparis-prizes-were-distributed-to-the-winners-of-the-raffle)