---
title: "ഗ്രാമ കേന്ദ്രം; ആദ്യ ഗ്രാമ കേന്ദ്രം തുറന്നത് ചേലക്കാട്"
english_title: "village centre; The first village center was opened at Chelakad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89591/village-centre-the-first-village-center-was-opened-at-chelakad"
published_at: "2023-01-11T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be70bf2f9f6_gramam_.jpg"
keywords: []
---

# ഗ്രാമ കേന്ദ്രം; ആദ്യ ഗ്രാമ കേന്ദ്രം തുറന്നത് ചേലക്കാട്

> **Lead Summary:** **നാദാപുരം: **പഞ്ചായത്തിലെ ആദ്യ ഗ്രാമ കേന്ദ്രം, ചേലക്കാട് ഒമ്പതാം വാർഡിൽ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി. സർക്കാർ വിഭാവനം ചെയ്യുന്ന സദ്ഭരണം സാക്ഷാൽക്കരിക്കുന്നതിന്റെ ആദ്യ ചുവട് വെപ്പാണ് ഗ്രാമ കേന്ദ്രം.

## Article Content

**നാദാപുരം: **പഞ്ചായത്തിലെ ആദ്യ ഗ്രാമ കേന്ദ്രം, ചേലക്കാട് ഒമ്പതാം വാർഡിൽ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി. സർക്കാർ വിഭാവനം ചെയ്യുന്ന സദ്ഭരണം സാക്ഷാൽക്കരിക്കുന്നതിന്റെ ആദ്യ ചുവട് വെപ്പാണ് ഗ്രാമ കേന്ദ്രം.

ഗ്രാമ പഞ്ചായത്ത് വഴി ലഭ്യമാകുന്ന മുഴുവൻ സേവനങ്ങളും ഓരോ വാർഡുകളിലും ഗ്രാമ കേന്ദ്രങ്ങളിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടേരി, പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ അഡ്വ:എ സജീവൻ, സി എച്ച് നജ്മ ബീവി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, കെ വി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത്‌, ബ്ലോക്ക്‌ കേരളോത്സവ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. നാദാപുരം ടി എ കെ സംഘത്തിന്റെ കോൽക്കളി ഉൾപ്പെടെ നിരവധി കലാ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89591/village-centre-the-first-village-center-was-opened-at-chelakad)