---
title: "സുരക്ഷാ സാക്ഷരത; നാദാപുരത്ത് കെട്ടിടങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഉന്നതല യോഗം ചേർന്നു"
english_title: "security literacy; A high-level meeting was held to ensure the safety of buildings in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89623/security-literacy-a-high-level-meeting-was-held-to-ensure-the-safety-of-buildings-in-nadapuram"
published_at: "2023-01-11T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be8ccace8f7_class_pic.jpg"
keywords: []
---

# സുരക്ഷാ സാക്ഷരത; നാദാപുരത്ത് കെട്ടിടങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഉന്നതല യോഗം ചേർന്നു

> **Lead Summary:** **നാദാപുരം: **വ്യാപാരസ്ഥാപനങ്ങളിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്താൻ നാദാപുരത്ത് ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയിൽ ഉണ്ടായ വൻതീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് ,പോലീസ്, ഫയർ, ആരോഗ്യം, കെഎസ്ഇബി എന്നിവരുടെ സംയുക്ത യോഗം ചേർന്നത്.

## Article Content

**നാദാപുരം: **വ്യാപാരസ്ഥാപനങ്ങളിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്താൻ നാദാപുരത്ത് ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയിൽ ഉണ്ടായ വൻതീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് ,പോലീസ്, ഫയർ, ആരോഗ്യം, കെഎസ്ഇബി എന്നിവരുടെ സംയുക്ത യോഗം ചേർന്നത്.

മുഴുവൻ വ്യാപാര കെട്ടിടങ്ങളിലും ഫയർ എക്സ്റ്റിംഗ്വിഷർ ഘട്ടം ഘട്ടമായി സ്ഥാപിക്കുവാനും ,പഴയ കെട്ടിടങ്ങളിൽ വൈദ്യുത ആഗിരണ വികിരണ സംവിധാനത്തിൽ സുരക്ഷ സംവിധാനമായ ELCB (Earth Leakage Circuit Breaker ) ഉണ്ടോ എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തുവാനും ,വ്യാപാരികളുടെ പങ്കാളിത്തത്തോടെ എമർജൻസി റെസ്പോൺസ് ടീം (ERT ) രൂപീകരിച്ച് പരിശീലനം നൽകുവാനും ,വലിയ ഷോപ്പിംഗ് സമുച്ചയങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം പരിശോധന നടത്തുവാനും ,പാഴ് വസ്തുക്കൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉടൻ ശേഖരിക്കുവാനും ,ഇൻഷുറൻസ് വ്യാപാരികളെ കൊണ്ട് എടുപ്പിക്കുന്നതിന് ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.

> ബിൽഡിങ് ഉടമകളുടെ വിപുലമായമായ യോഗം 19 ആം തീയതിയിലും നാദാപുരത്തെ വ്യാപാരികളുടെ യോഗം 18ആം തീയതിയും കല്ലാച്ചിയിലെ വ്യാപാരികളുടെ യോഗം 21ആം തീയതിയും വിളിച്ചുചേർത്ത് "സുരക്ഷാ സാക്ഷരത "എന്ന പേരിൽ ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

നാദാപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ വി ഫായിസ് അലി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഫയർ സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖ്,കെഎസ്ഇബി എൻജിനീയർ കെ വി ശ്രീലാൽ എന്നിവർ വിവിധ വകുപ്പുകളിലെ സുരക്ഷാ മാർഗങ്ങൾ വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,വ്യാപാരി വ്യവസായി പ്രതിനിധികളായ തേരത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഏരത്ത് ഇഖ്ബാൽ,ബിൽഡിംഗ് ഉടമകളുടെ പ്രതിനിധി കരയത്ത് ഹമീദ് ഹാജി ,വ്യാപാരി വ്യവസായ സമിതി പ്രസിഡണ്ട് ജാഫർ ഏരത്ത് ,മെമ്പർ അബ്ബാസ് കണയ്ക്കൽ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89623/security-literacy-a-high-level-meeting-was-held-to-ensure-the-safety-of-buildings-in-nadapuram)