---
title: "ആശുപത്രിയിലെ മോഷണം; തസ്കരവീരന്മാരെ പിടികൂടി പോലീസ്"
english_title: "Hospital theft; The police caught the smugglers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89657/hospital-theft-the-police-caught-the-smugglers"
published_at: "2023-01-11T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bebbdea61ca_kallan.jpg"
keywords: []
---

# ആശുപത്രിയിലെ മോഷണം; തസ്കരവീരന്മാരെ പിടികൂടി പോലീസ്

> **Lead Summary:** **നാദാപുരം: ** സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ പ്ലംബിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ രണ്ടുപേർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശി പുളിയുള്ള മഠത്തിൽ പിഎം അബൂബക്കർ , നാദാപുരം സ്വദേശി കാഞ്ഞിരോളി കണ്ടി കെ കെ അനീഷ് എന്നിവരെയാണ് നാദാപുരം എസ്ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: ** സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കൽ പ്ലംബിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ രണ്ടുപേർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശി പുളിയുള്ള മഠത്തിൽ പിഎം അബൂബക്കർ , നാദാപുരം സ്വദേശി കാഞ്ഞിരോളി കണ്ടി കെ കെ അനീഷ് എന്നിവരെയാണ് നാദാപുരം എസ്ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്.

പുലർച്ച പെട്രോളിങ്ങിനിടയിലാണ് വിദഗ്ധമായി പ്രതികളെ വലയിലാക്കിയത്. ഇവർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് സഞ്ചിയിലാക്കി സ്കൂട്ടറിൽ സൂക്ഷിച്ച പിത്തളയിൽ തീർത്ത ഉപകരണങ്ങൾ പോലീസ് പിടികൂടി. നാദാപുരം എസ് മുക്കിലെ ന്യൂക്ലിയസ് ക്ലിനിക്കിൽ നിന്ന് മോഷ്ടിച്ചതാണ് ഇവയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

ഇവയ്ക്ക് 50,000 ത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾ ഇതിനുമുമ്പും ഇതേ സ്ഥാപനത്തിൽ കളവ് നടത്തിയതായും ഇവ ചിലയിടങ്ങളിൽ വില്പന നടത്തിയതായും പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89657/hospital-theft-the-police-caught-the-smugglers)