---
title: "ഇൻസ്പെയറായി നിത്സ; അഭിമാനത്തോടെ സി സി യു പി സ്കൂൾ"
english_title: "Nitza as Inspire; Proudly CCUP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89658/nitza-as-inspire-proudly-ccup-school"
published_at: "2023-01-11T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bebd46e843c_nissa_pic.jpg"
keywords: []
---

# ഇൻസ്പെയറായി നിത്സ; അഭിമാനത്തോടെ സി സി യു പി സ്കൂൾ

> **Lead Summary:** **നാദാപുരം: **നാദാപുരം സിസി യുപി സ്കൂളിന് അഭിമാന നിമിഷം.കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2022- 23 വർഷത്തെ ഇൻസ്പെയർ അവാർഡിന് നാദാപുരം സിസിയുപി സ്കൂളിലെ ബി.നിത്സ അർഹയായി.

## Article Content

**നാദാപുരം: **നാദാപുരം സിസി യുപി സ്കൂളിന് അഭിമാന നിമിഷം.കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2022- 23 വർഷത്തെ ഇൻസ്പെയർ അവാർഡിന് നാദാപുരം സിസിയുപി സ്കൂളിലെ ബി.നിത്സ അർഹയായി.

ആറ് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ഇൻസ്പെയർ അവാർഡ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിത്സയെ സ്റ്റാഫും പിടിഎയും ചേർന്ന് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89658/nitza-as-inspire-proudly-ccup-school)