---
title: "അഞ്ചാം പനി; പ്രതിരോധ കവചം തീർത്ത് നാദാപുരം "
english_title: "fifth fever; Nadapuram after completing the defensive shield"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89697/fifth-fever-nadapuram-after-completing-the-defensive-shield"
published_at: "2023-01-11T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63beeb775504e_Untitled-1.jpg"
keywords: []
---

# അഞ്ചാം പനി; പ്രതിരോധ കവചം തീർത്ത് നാദാപുരം 

> **Lead Summary:** **നാദാപുരം : **കഴിഞ്ഞദിവസം കുട്ടികളിൽ അഞ്ചാം പനി (മീസിൽസ് )റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാതല ഓഫീസർമാരുടെ സാന്നിധ്യത്തിൽ നാദാപുരം പഞ്ചായത്തിൽ പ്രത്യേക അടിയന്തര യോഗം ചേർന്നു.

## Article Content

**നാദാപുരം : **കഴിഞ്ഞദിവസം കുട്ടികളിൽ അഞ്ചാം പനി (മീസിൽസ് )റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാതല ഓഫീസർമാരുടെ സാന്നിധ്യത്തിൽ നാദാപുരം പഞ്ചായത്തിൽ പ്രത്യേക അടിയന്തര യോഗം ചേർന്നു.

6 ,7 ,19 വാർഡുകളിലായി ആകെ 8 കുട്ടികൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ചാം പനിക്ക് എതിരെ വാക്സിൻ എടുക്കാത്ത കുട്ടികളിലാണ് രോഗം വന്നത്. നാദാപുരം ഗ്രാമപഞ്ചായത്തിൽ 340 കുട്ടികൾ നാളിതുവരെ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടില്ല.

രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത ഏഴാം വാർഡിൽ 31 കുട്ടികൾ യാതൊരുവിധ വാക്സിനും എടുത്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിൻ എടുക്കാത്ത മുഴുവൻ കുട്ടികളുടെ വീടുകളിലും ഡോർ ടു ഡോർ വാക്സിൻ എത്തിക്കുന്നതാണ്.

ഇതിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു .കൂടാതെ വാർഡ് തലത്തിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. രോഗത്തിൻറെ ഗൗരവം വിശദീകരിച്ചുകൊണ്ട് മൈക്ക് അനൗൺസ്മെൻറ് നടത്തുന്നതാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാരെ ഉപയോഗിച്ച് ബോധവൽക്കരണ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നതാണ്.. ഇനിയും രോഗികൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ ഐസോലേഷൻ വാർഡ് സജ്ജീകരിക്കുന്നതാണ്.

പനി, ദേഹത്ത് പാടുകൾ എന്നിവ ഉള്ള കുട്ടികൾ താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കാണിക്കേണ്ടതാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് അഖില മര്യാട്ട് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സി കെ നാസർ, എം സി സുബൈർ ജില്ലാ ആർ .സി .എച്ച് ഓഫീസർ ഡോക്ടർ മോഹൻദാസ്, എം സി എച്ച് ഓഫീസർ എം പി പുഷ്പ , മാസ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്തഫ ,ഹെൽത്ത് സൂപ്പർവൈസർ പി കെ ഹമീദ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജമീല ,ഹെൽത്ത് ഇൻസ്പെക്ടർ മാരായ സുരേന്ദ്രൻ കല്ലേരി ,കെ സതീഷ് ബാബു ,മെമ്പർമാരായ അബ്ബാസ് കണേക്കൽ സി ടി കെ സമീറ , സുമയ്യ പാട്ടത്തിൽ ,നിഷാ മനോജ് ,റീന കിണംപ്രേമ്മൽ ,വി പി കുഞ്ഞിരാമൻ, ആയിഷ ഗഫൂർ ,വി അബ്ദുൽ ജലീൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89697/fifth-fever-nadapuram-after-completing-the-defensive-shield)