---
title: "മകരക്കൊയ്ത്ത്; കച്ചേരിയിൽ ഉത്സവാന്തരീക്ഷം"
english_title: "Makarakoyth; Festive atmosphere at the concert"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89838/makarakoyth-festive-atmosphere-at-the-concert"
published_at: "2023-01-12T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfe42708584_pic_1.jpg"
keywords: []
---

# മകരക്കൊയ്ത്ത്; കച്ചേരിയിൽ ഉത്സവാന്തരീക്ഷം

> **Lead Summary:** **എടച്ചേരി: **നിരവധി പാടശേഖരങ്ങൾ കൊണ്ടും, തോടുകൾ കൊണ്ടും ധന്യമാണ് എടച്ചേരി പ്രദേശം. ഒറ്റത്തവണ കൃഷി മുഖേന കഴിഞ്ഞ മേട മാസത്തിൽ പാകിയ ഞാറ് കച്ചേരി ഭാഗങ്ങളിൽ ഉത്സവാന്തരീക്ഷത്തോടെ കൊയ്തെടുത്തു. മേഖലയിലെ നെല്ലറയാണ് കച്ചേരി ഉൾപ്പെടുന്ന പ്രദേശം.

## Article Content

**എടച്ചേരി: **നിരവധി പാടശേഖരങ്ങൾ കൊണ്ടും, തോടുകൾ കൊണ്ടും ധന്യമാണ് എടച്ചേരി പ്രദേശം. ഒറ്റത്തവണ കൃഷി മുഖേന കഴിഞ്ഞ മേട മാസത്തിൽ പാകിയ ഞാറ് കച്ചേരി ഭാഗങ്ങളിൽ ഉത്സവാന്തരീക്ഷത്തോടെ കൊയ്തെടുത്തു. മേഖലയിലെ നെല്ലറയാണ് കച്ചേരി ഉൾപ്പെടുന്ന പ്രദേശം.

ഏറാമലയിൽ നിന്നും തുടങ്ങി പുറമേരി വരെ പന്തലിച്ചു കിടക്കുന്ന വിശാലമായ നെൽ പ്രദേശം. ഒറ്റത്തവണ കൃഷി സംവിധാനമാണ് എടച്ചേരി കൃഷി ഓഫീസിന് കീഴിൽ നടപ്പിലാക്കി വരുന്നത്. ഓരോരോ വർഷങ്ങളിലും വിവിധ തരത്തിലുള്ള കൃഷി രീതിയാണ് ഇത്. ഞാറ് കൊയ്തെടുത്ത ഭൂമിയിൽ ഇനി പച്ചക്കറി കൃഷിയാണ് ആരംഭിക്കുക. കൊയ്തെടുത്ത ഞാറിന്റെ വേർപിടുത്തത്തൽ പ്രക്രിയ വയലിൽ തന്നെയാണ് നടക്കുക.

വീട്ടാവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ള പുല്ല് വില്പനക്കാണ് വെക്കാറുള്ളത്. വേർതിരിച്ചെടുത്ത നെല്ല് ഭക്ഷ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. രാവിലെ മുതൽ തന്നെ സ്ത്രീ തൊഴിലാളികൾ വൻ ആവേശത്തോടെയാണ് മകര കൊയ്ത്തിൽ പങ്കെടുത്തത്. കുന്നിടിച്ച് മണ്ണിട്ടുകൊണ്ട് വയൽ നികത്തുന്ന കാഴ്ച കേരളത്തിൽ നിത്യ സംഭവമാണ്. ഇന്നും പാരമ്പര്യ തനിമ അറ്റു പോകാതെ വയലിൽ കൃഷി ചെയ്ത് ജീവിക്കുന്ന മനുഷ്യരുടെ കാർഷിക സ്വഭാവം എടുത്തു പറയേണ്ടത് തന്നെയാണ്.

കാർഷിക ഉത്പാദന മേഖല നഷ്ടത്തിലാണ്. നെല്ലിന്റെ താങ്ങുവില, നാളികേരത്തിന്റെ താങ്ങുവില വർദ്ധിപ്പിക്കാത്തതാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നം. നെൽകൃഷി ഉൾപ്പെടെ വൈവിധ്യങ്ങളായ കാർഷികവൃത്തി ചെയ്യുന്ന കർഷകർക്കും, കാർഷിക തൊഴിൽ ചെയ്യുന്നവർക്കും മികച്ച പിന്തുണയും സർക്കാരിന്റെയും സമൂഹത്തിന്റെയും സഹായവും ഉണ്ടായാൽ പഴയ കാർഷിക രീതിയിലേക്ക് തന്നെ കേരളത്തിന് തിരിച്ചുപോകാം. അത്തരത്തിലൊരു ഉത്തമ മാതൃകയാണ് കച്ചേരിയിലുള്ളത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89838/makarakoyth-festive-atmosphere-at-the-concert)