---
title: "സ്കൂളിലേക്ക് സ്വാഗതം; മറിച്ചുള്ള ആരോപണം തെറ്റ്"
english_title: "Welcome to school; Allegation to the contrary is false"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89842/welcome-to-school-allegation-to-the-contrary-is-false"
published_at: "2023-01-12T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfe9073aba4_peri_1.jpg"
keywords: []
---

# സ്കൂളിലേക്ക് സ്വാഗതം; മറിച്ചുള്ള ആരോപണം തെറ്റ്

> **Lead Summary:** **പെരിങ്ങത്തൂർ:** കേരളത്തിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ പെരിങ്ങത്തൂർ സ്കൂളിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പൽ. ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയ വഴി കോഴിക്കോട് ജില്ലയിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നില്ല എന്ന ആരോപണം ഉയർന്നിരുന്നു, ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ എൻ.എ മുഹമ്മദ് റഫീഖ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

## Article Content

**പെരിങ്ങത്തൂർ:** കേരളത്തിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ പെരിങ്ങത്തൂർ സ്കൂളിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പൽ. ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയ വഴി കോഴിക്കോട് ജില്ലയിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നില്ല എന്ന ആരോപണം ഉയർന്നിരുന്നു, ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ എൻ.എ മുഹമ്മദ് റഫീഖ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിലുള്ള, ചൊക്ലി വിദ്യാഭ്യാസ ജില്ലയിലാണ് എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ. വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം ഭരണഘടന അംഗീകരിച്ചതാണ്. ആർട്ടിക്കിൾ 21 എ പ്രകാരം ആറു മുതൽ 14 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം ഭരണഘടന അംഗീകരിച്ചതാണ്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരു തരത്തിലുള്ള ജില്ലാ വേർതിരിവോ പ്രാദേശിക വേർതിരിവോ ഇല്ല. നിലവിൽ എട്ടുമുതൽ പത്തുവരെ 2600 ഓളം വിദ്യാർഥികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് എട്ടാം ക്ലാസിലാണ്. ജില്ലക്കകത്തും, പുറത്തുമുൾപ്പടെ അതിഥി തൊഴിലാളികളുടെ മക്കൾ പോലും സ്കൂളിൽ പഠിക്കുന്നു. എന്നതു തന്നെ വലിയ പ്രത്യേകതയാണ്. കോവിഡാനന്തരം വൻ ഒഴുക്കാണ് വിദ്യാർത്ഥികളുടെ .

മികച്ച പഠനാന്തരീക്ഷവും, കഴിഞ്ഞ നാല് വർഷത്തോളമായി എസ്എസ്എൽസിയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുന്നു എന്നുള്ളതും എടുത്തു പറയേണ്ട ചില വസ്തുതയാണ്. കഴിഞ്ഞ എസ്എസ്എൽസിയിൽ 941 പേരിൽ 941 പേർ വിജയിച്ച് 100% വിജയം നേടിയിട്ടുണ്ട്. സുപ്രസിദ്ധമാണ് ഈയൊരു മഹാ വിജയം.

അതുകൊണ്ടുതന്നെ മേഖലയിലെ ഒരു ബ്രാൻഡഡ് വിദ്യാഭ്യാസ സ്ഥാപനമായി ചുരുങ്ങിയ കാലം കൊണ്ട് എൻ.എ.എം എച്ച്.എസ്.എസ് മാറി.എട്ടാം ക്ലാസ് അഡ്മിഷൻ നിലവിൽ വിദ്യാർഥികളുടെ എണ്ണം പരിശോധിച്ചാൽ ആയിരത്തോളം വിദ്യാർഥികൾ വരുമെന്നാണ് കണക്ക്. വരും വർഷങ്ങളിലും വൈവിധ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് അഡ്മിഷനുവേണ്ടി വരുന്ന വിദ്യാർഥികൾക്ക് മികച്ച സൗകര്യം നൽകും.

നിലവിൽ ദൂരെ ദിക്കുകളിൽ നിന്നു പോലും പെരിങ്ങത്തൂർ സ്കൂളിൽ പഠിക്കുവാനായി വിദ്യാർഥികളുടെ വൻ ഒഴുക്കാണ്. കൂത്തുപറമ്പ് തലശ്ശേരി, എന്നീ കണ്ണൂർ ജില്ലാ നിയോജക മണ്ഡലങ്ങൾക്ക് പുറമേ നാദാപുരം, വടകര കുറ്റ്യാടി മണ്ഡലങ്ങളിലെ വിദ്യാർത്ഥികളും ഇവിടെ പഠിക്കുവാനായി വരുന്നു.എട്ടാം ക്ലാസിലെ അഡ്മിഷൻ കാര്യങ്ങൾ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89842/welcome-to-school-allegation-to-the-contrary-is-false)