---
title: "പാലിയേറ്റീവ് കളക്ഷൻ; പത്തൊമ്പതാം വാർഡ് ശേഖരിച്ചത് ഒന്നരലക്ഷം രൂപ"
english_title: "Palliative Collection; Nineteenth ward collected Rs 1 lakh "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89850/palliative-collection-nineteenth-ward-collected-rs-1-lakh "
published_at: "2023-01-12T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfef04c4470_pali_pic1.jpg"
keywords: []
---

# പാലിയേറ്റീവ് കളക്ഷൻ; പത്തൊമ്പതാം വാർഡ് ശേഖരിച്ചത് ഒന്നരലക്ഷം രൂപ

> **Lead Summary:** **നാദാപുരം**: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് പിരിവിൽ ഉജ്ജ്വലപിന്തുണയുമായിപത്തൊമ്പതാം വാർഡ് ,ആദ്യഘട്ടത്തിൽ ഒന്നരലക്ഷം രൂപയുടെ ചെക്ക് ഗ്രാമസഭയിൽ വച്ച് വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിക്ക് കൈമാറി.

## Article Content

**നാദാപുരം**: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് പിരിവിൽ ഉജ്ജ്വലപിന്തുണയുമായിപത്തൊമ്പതാം വാർഡ് ,ആദ്യഘട്ടത്തിൽ ഒന്നരലക്ഷം രൂപയുടെ ചെക്ക് ഗ്രാമസഭയിൽ വച്ച് വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിക്ക് കൈമാറി.

ഓരോ വാർഡിനും നിശ്ചയിച്ച ക്വാട്ടയിലും അധികമായാണ് 19 ആം വാർഡ് ഒന്നാം ഗഡു നൽകിയത്. ഗ്രാമസഭാ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു , വാർഡ് മെമ്പർ അബ്ബാസ് കണയക്കൽ അദ്ധ്യക്ഷത വഹിച്ചു .അഞ്ചാംപനി വാർഡിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട പ്രതിരോധ മാര്ഗങ്ങൾ സംമ്പന്ധിച്ചും മുൻ കരുതൽ സംബന്ധിച്ചും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ഗ്രാമ സഭയിൽ സംസാരിച്ചു .

വാർഡ് വികസന സമിതി കൺവീനർ കാവുങ്കൽ സൂപ്പി, വെറ്റിലക്കാരിന്റെവിട ഹമീദ്, പുത്തൻ പീടികയിൽ അബ്ദുല്ല ,ചിറക്കൽ ഹമീദ്, കുന്നത്ത് സെയ്തു തങ്ങൾ, തയ്യിൽ ചാത്തു,നായർകണ്ടി മഹബൂബ്, കുനിച്ചോത്ത് ഭാസ്കരൻ, എടക്കണ്ടി മൂസക്കുട്ടി, കുടുംബശ്രീ സി ഡി എസ് മെമ്പർ നൗഷിറ , തൊഴിലുറപ്പ് ഓവർസീർ മുസാഫിർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89850/palliative-collection-nineteenth-ward-collected-rs-1-lakh )