---
title: "മാനേജേഴ്സ് മീറ്റ്; നാദാപുരം ബി.എഡ് ഓഡിറ്റോറിയത്തിൽ"
english_title: "Managers Meet; at Nadapuram B.Ed Auditorium"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89860/managers-meet-at-nadapuram-bed-auditorium"
published_at: "2023-01-12T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bffc13cbcdd_k_p_s_m_a_pic.jpg"
keywords: []
---

# മാനേജേഴ്സ് മീറ്റ്; നാദാപുരം ബി.എഡ് ഓഡിറ്റോറിയത്തിൽ

> **Lead Summary:** **നാദാപുരം: **കോഴിക്കോട് ജില്ലാ മാനേജേഴ്സ് മീറ്റ് നാദാപുരത്ത്.ശനിയാഴ്ച രാവിലെ 9 30ന് നാദാപുരം ടി ഐ എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി. മാനേജേഴ്സ് മീറ്റ് 2023 എന്ന ശീർഷകത്തിൽ ആണ് പരിപാടി. കെ.പി.എസ്.എം.എ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: **കോഴിക്കോട് ജില്ലാ മാനേജേഴ്സ് മീറ്റ് നാദാപുരത്ത്.ശനിയാഴ്ച രാവിലെ 9 30ന് നാദാപുരം ടി ഐ എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി. മാനേജേഴ്സ് മീറ്റ് 2023 എന്ന ശീർഷകത്തിൽ ആണ് പരിപാടി. കെ.പി.എസ്.എം.എ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡണ്ട് (kpsma) പൂമംഗലത്ത് അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ ക്ലാസുകൾ ഉണ്ടായിരിക്കും. വിദ്യാഭ്യാസ രംഗത്തെ ആനുകൂലിക പ്രശ്നങ്ങൾ, ഭിന്നശേഷി കോടതി വിധിയും ആശങ്കകളും തുടങ്ങിയുള്ള വിഷയങ്ങളെക്കുറിച്ച് നാസർ എടരിക്കോടും, ടി.ഒ ഭാസ്കരനും ക്ലാസ്സെടുക്കും.

മാനേജർമാരുടെ അധികാര അവകാശങ്ങളും, സംശയ നിവാരണവും എ. അജയ കുമാർ(റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഡിഡി ഓഫീസ് കോഴിക്കോട്) നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89860/managers-meet-at-nadapuram-bed-auditorium)