---
title: "സ്നേഹാദരവ്; പരിചരണം മനുഷ്യൻ നന്മയുടെ ഭാഗം"
english_title: "affection Caring is part of human goodness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89870/affection-caring-is-part-of-human-goodness"
published_at: "2023-01-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c00ad21d0ea_adharm_pic.jpg"
keywords: []
---

# സ്നേഹാദരവ്; പരിചരണം മനുഷ്യൻ നന്മയുടെ ഭാഗം

> **Lead Summary:** **എടച്ചേരി: **എടച്ചേരി തണലിൽ സ്നേഹാദരവ് 2023 എന്ന ശീർഷകത്തിൽ ജീവനക്കാരെ അനുമോദിക്കൽ ചടങ്ങ് നടത്തി. മനുഷ്യ നന്മയുടെ പ്രതീകമായ എടച്ചേരി തണൽ അഗതി മന്ദിരത്തിലെ ജീവനക്കാരെയാണ് ആദരിച്ചത്.

## Article Content

**എടച്ചേരി: **എടച്ചേരി തണലിൽ സ്നേഹാദരവ് 2023 എന്ന ശീർഷകത്തിൽ ജീവനക്കാരെ അനുമോദിക്കൽ ചടങ്ങ് നടത്തി. മനുഷ്യ നന്മയുടെ പ്രതീകമായ എടച്ചേരി തണൽ അഗതി മന്ദിരത്തിലെ ജീവനക്കാരെയാണ് ആദരിച്ചത്.

ജീവനക്കാർക്കുള്ള സ്നേഹോപഹാരം എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ വിതരണം ചെയ്തു. ജീവനക്കാരുടെയും തണലിലെ കുടുംബങ്ങളുടെയും വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റിക്കൂട്ടി. തണൽ കമ്മിറ്റി പ്രസിഡൻറ് പ്രദീപ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു.

എടച്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ആൻറണി ഡിക്രൂസ് മുഖ്യാതിഥിയായിരുന്നു. തണൽ ജനറൽ സെക്രട്ടറി ടി ഐ നാസർ, മാനേജർ ഷാജഹാൻ, വാർഡ് മെമ്പർ ഷീമ വള്ളിൽ, തുടങ്ങിയ മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു. സെക്രട്ടറി പി കെ ബാബു സ്വാഗതവും, ടി കെ ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89870/affection-caring-is-part-of-human-goodness)