---
title: "മതനിരപേക്ഷത; സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥർ എന്ന് ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് "
english_title: "Secularism; Historian P. Harindranath said that everyone have the responsibility to preotect  secularisam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89877/secularism-historian-p-harindranath-said-that-everyone-have-the-responsibility-to-preotect-secularisam"
published_at: "2023-01-12T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0141ab589f_hareendran_pic.jpg"
keywords: []
---

# മതനിരപേക്ഷത; സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥർ എന്ന് ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് 

> **Lead Summary:** **കുനിങ്ങാട്: **രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിഷലിപ്തമായ മനസ്സുകൾ വർഗീയതയുടെ വൈക്കോൽ കൂനകൾക്ക് തീകൊളുത്താൻ കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കുക എന്നതായിരിക്കണം എല്ലാ മനുഷ്യ സ്നേഹികളുടെയും ചുമതല എന്ന് പ്രമുഖ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

## Article Content

**കുനിങ്ങാട്: **രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിഷലിപ്തമായ മനസ്സുകൾ വർഗീയതയുടെ വൈക്കോൽ കൂനകൾക്ക് തീകൊളുത്താൻ കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കുക എന്നതായിരിക്കണം എല്ലാ മനുഷ്യ സ്നേഹികളുടെയും ചുമതല എന്ന് പ്രമുഖ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ദോത്തി വിതരണത്തിന്റെ കുറ്റ്യാടി നിയോജകമണ്ഡലം തല ഉദ്ഘാടന ചടങ്ങിൽ ദോത്തി ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയിൽ അധിഷ്ഠിതമായ കൂട്ടായ്മകളിലൂടെ നമ്മുടെ നാടിന്റെ ഭൂതകാല മഹത്വങ്ങളെ പുനരാനയിരിക്കണം.

ഇക്കാര്യത്തിൽ യൂത്ത് ലീഗിന്റെ ശ്രമങ്ങൾ ശ്ലാഖനീയമാണ്. നമ്മുടെ രാജ്യത്തിൻറെ ചരിത്രവും പാരമ്പര്യവും നമ്മെ പഠിപ്പിക്കുന്നത് ബഹുസ്വരയുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89877/secularism-historian-p-harindranath-said-that-everyone-have-the-responsibility-to-preotect-secularisam)