---
title: "സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം"
english_title: "A brilliant conclusion to the seven-day discourse"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89954/a-brilliant-conclusion-to-the-seven-day-discourse"
published_at: "2023-01-13T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0c216627c8_saptham_pic_2.jpg"
keywords: []
---

# സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം

> **Lead Summary:** നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിയൊന്നാമത് സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം. നാദാപുരം പ്രകാശതീരത്ത് സൂറത്ത് നൂൻ വൽഖലം ആസ്പദമാക്കിയായിരുന്നു പ്രഭാഷണം.

## Article Content

നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിയൊന്നാമത് സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം. നാദാപുരം പ്രകാശതീരത്ത് സൂറത്ത് നൂൻ വൽഖലം ആസ്പദമാക്കിയായിരുന്നു പ്രഭാഷണം.

ഖുർആൻ വഴികാട്ടിയാണെന്നും അതിൻ്റെ തത്വങ്ങൾ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാണെന്നും മൂല്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടി സമൂഹം ഒന്നിച്ച് കൈകോർക്കേണ്ടതുണ്ട് പൂർവികർ പവിത്രമായികണ്ട എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും തനത് രൂപത്തിൽ നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും പുതിയ രൂപത്തിലും ഭാവത്തിലും സമൂഹത്തിലേക്ക് കടന്നുവരുന്ന കല്ല്യാണവീട്ടിലെ റാഗിംഗ് പോലുള്ള പിന്തിരിപ്പൻ പ്രവർത്തനങ്ങൾ നിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മീയ അനുഭൂതി നിറഞ്ഞുനിന്ന ഏഴു ദിവസത്തെ പ്രഭാഷണത്തിന്റെ സമാപന പ്രാർത്ഥനയ്ക്ക് മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. മതം പാരമ്പര്യമാണ് എന്ന വിഷയത്തിൽ അഫ്സൽ സഖാഫി ചെറുമോത്തിൻ്റെ ആദർശ പ്രഭാഷണത്തോടെ തുടങ്ങിയ പരിപാടിയിൽ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ഹുസൈൻ സഖാഫി, ഇബ്രാഹിം സഖാഫി കുമ്മോളി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോത്ത് അഹമ്മദ് ഹാജി ഇസ്മായിൽ സഖാഫി തിനൂർ, മുനീർ സഖാഫി ഓർക്കാട്ടേരി, വി.കെ അലി ഹാജി ചെക്യാട്, അബ്ദുള്ള കായക്കോടി, ഒ.പി മൊയ്തു ഫൈസി, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, നിസാർ ഫാളിലി താനക്കോട്ടൂർ, ഉവൈസ് സഖാഫി കല്ലുകൊത്തി, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89954/a-brilliant-conclusion-to-the-seven-day-discourse)