---
title: "കടകളടച്ചു; ആദരസൂചകമായി എടച്ചേരിയിൽ ഹർത്താൽ"
english_title: "Shops closed; Hartal at Edachery as a mark of respect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89986/shops-closed-hartal-at-edachery-as-a-mark-of-respect"
published_at: "2023-01-13T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0f3df26e95_edacheri_pic_1.jpg"
keywords: []
---

# കടകളടച്ചു; ആദരസൂചകമായി എടച്ചേരിയിൽ ഹർത്താൽ

> **Lead Summary:** **എടച്ചേരി: **രാഷ്ട്രീയ സംഘർഷഭൂമിയായ 1980 കളിൽ കടത്തനാടിന്റെ മനസാക്ഷി അറിഞ്ഞുകൊണ്ട് പ്രവർത്തിച്ച ധീരനായകൻ മുൻ എംഎൽഎ പണാറത്ത് കുഞ്ഞു മുഹമ്മദിന് വിട. പരേതന് ആദരസൂചകമായി എടിച്ചേരി ടൗണിൽ കടകളടച്ച് 11 മണിവരെ ഹർത്താൽ ആചരിക്കുന്നു.

## Article Content

**എടച്ചേരി: **രാഷ്ട്രീയ സംഘർഷഭൂമിയായ 1980 കളിൽ കടത്തനാടിന്റെ മനസാക്ഷി അറിഞ്ഞുകൊണ്ട് പ്രവർത്തിച്ച ധീരനായകൻ മുൻ എംഎൽഎ പണാറത്ത് കുഞ്ഞു മുഹമ്മദിന് വിട. പരേതന് ആദരസൂചകമായി എടിച്ചേരി ടൗണിൽ കടകളടച്ച് 11 മണിവരെ ഹർത്താൽ ആചരിക്കുന്നു.

എടച്ചേരിയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. 1977ൽ മേപ്പയ്യൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പണാറത്ത്, ഇരിങ്ങണ്ണൂർ-വടകര റൂട്ടിൽ ബസ് കൊണ്ടുവരുന്നതിൽ നിസ്ഥുലമായ പങ്ക് വഹിച്ചിട്ടുണ്ട്. എടച്ചേരിയുടെയും സമീപപ്രദേശങ്ങളിലെയും പൊതുഗതാഗത വികസന വിഷയങ്ങളിൽ അതീവ താല്പര്യമായിരുന്നു.

എടച്ചേരി ഗ്രാമപഞ്ചായത്തിൽ 12 വർഷം വൈസ് പ്രസിഡണ്ട് സ്ഥാനവും രണ്ടുവർഷം പ്രസിഡണ്ട് സ്ഥാനവും വഹിച്ചു. സംഘർഷഭൂമിയായി മാറിയ നാദാപുരത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവായി പ്രവർത്തിച്ച പണാറത്തിന്റെ ഇടപെടലുകൾ അക്കാലത്ത് ഏറെ ഗുണം ചെയ്തിരുന്നു. പരേതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89986/shops-closed-hartal-at-edachery-as-a-mark-of-respect)