---
title: "വിവേകാനന്ദ ചിന്തകൾ ; ദേശീയ യുവജന വാരാഘോഷം ജില്ലാതല ഉദ്ഘാടനം"
english_title: "Vivekananda Thoughts; District level inauguration of National Youth Week"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/89995/vivekananda-thoughts-district-level-inauguration-of-national-youth-week"
published_at: "2023-01-13T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0f7fc46ffd_vivek_pic.jpg"
keywords: []
---

# വിവേകാനന്ദ ചിന്തകൾ ; ദേശീയ യുവജന വാരാഘോഷം ജില്ലാതല ഉദ്ഘാടനം

> **Lead Summary:** **വളയം: **നെഹ്റു യുവ കേന്ദ്ര കോഴിക്കോടും അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിംഗ് ക്ലബ് അരുവിക്കരയും സംയുക്തമായി നടത്തുന്ന ജില്ലാതല ദേശീയ യുവജന വാരാഘോഷം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **നെഹ്റു യുവ കേന്ദ്ര കോഴിക്കോടും അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിംഗ് ക്ലബ് അരുവിക്കരയും സംയുക്തമായി നടത്തുന്ന ജില്ലാതല ദേശീയ യുവജന വാരാഘോഷം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ ഉദ്ഘാടനം ചെയ്തു.

സ്വാമി വിവേകാനന്ദൻ്റെ ചിന്തകൾക്ക് ഇന്ത്യൻ യുവത്വത്തിൽ ഉള്ള പ്രാധാന്യം എന്ന വിഷയത്തിൽ കെ. ചന്ദ്രൻ മാസ്റ്റർ ക്ലാസ് എടുത്തു. ക്ലബ് പ്രസിഡൻ്റ് ജിനീഷ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വളയം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷബിന, നെഹ്റു യുവ കേന്ദ്ര തൂണേരി ബ്ലോക്ക് കോഡിനേറ്റർ അതുൽ പി. കെ, ചാത്തു ഇകെ, ലിനീഷ് കെ, കെ. ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷരുൺജിത്ത് സ്വാഗതവും റോഷ്ന ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/89995/vivekananda-thoughts-district-level-inauguration-of-national-youth-week)