---
title: "പരിമിത സൗകര്യം; സമയത്തിനെത്താൻ കഴിയാതെ വിദ്യാർത്ഥികൾ"
english_title: "Limited facility; Students who could not be on time"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90005/limited-facility-students-who-could-not-be-on-time"
published_at: "2023-01-13T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0fcdc7cbda_park_pic_1.jpg"
keywords: []
---

# പരിമിത സൗകര്യം; സമയത്തിനെത്താൻ കഴിയാതെ വിദ്യാർത്ഥികൾ

> **Lead Summary:** **എടച്ചേരി**: പരിമിതമായ ഗതാഗതം സൗകര്യം കാരണം സമയത്തിന് സ്കൂളിലെത്താൻ കഴിയാതെ എടച്ചേരിയിലെ വിദ്യാർത്ഥികൾ. രാവിലെ 9:30ന് ക്ലാസിലെത്തേണ്ട വിദ്യാർഥികൾക്ക് തിരക്കേറിയ സമയമാതിനാൽ പലപ്പോഴും വൈകിയാണ് സ്കൂളിൽ എത്തുന്നത്. എടച്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ ഹയർസെക്കൻഡറി സ്കൂളിലേക്ക് പഠനാർത്ഥം പോകുന്നത്.

## Article Content

**എടച്ചേരി**: പരിമിതമായ ഗതാഗതം സൗകര്യം കാരണം സമയത്തിന് സ്കൂളിലെത്താൻ കഴിയാതെ എടച്ചേരിയിലെ വിദ്യാർത്ഥികൾ. രാവിലെ 9:30ന് ക്ലാസിലെത്തേണ്ട വിദ്യാർഥികൾക്ക് തിരക്കേറിയ സമയമാതിനാൽ പലപ്പോഴും വൈകിയാണ് സ്കൂളിൽ എത്തുന്നത്. എടച്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ ഹയർസെക്കൻഡറി സ്കൂളിലേക്ക് പഠനാർത്ഥം പോകുന്നത്.

നേരത്തെ നിരവധി ബസ് സർവീസ് ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ പരിമിതമായ ബസ് സർവീസ് മാത്രമേ ഉള്ളൂ. പലപ്പോഴും യാത്രക്കാരുടെ കുറവുമൂലമാണ് ബസ് റൂട്ട് വെട്ടി കുറയ്ക്കുവാനുള്ള കാരണം.തന്മൂലം ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് വിദ്യാർത്ഥികളെയും, അവശ വിഭാഗങ്ങളെയുമാണ്. വിദ്യാർത്ഥികളുടെ നീറുന്ന പൊതു ഗതാഗത പ്രശ്നത്തിന് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളും പൊതുഗതാഗത വകുപ്പും പെരിങ്ങത്തൂർ വരെ ഉചിതമായ ജീപ്പ്- ബസ് റൂട്ട് സർവീസ് ആരംഭിക്കുകയാണെങ്കിൽ ഗതാഗത സംവിധാനത്തിൽ വീർപ്പ് മുട്ടുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്. രാവിലെയും വൈകിട്ടും വളരെ ബുദ്ധിമുട്ടിയാണ് പലരും ബസ്സിലും ജീപ്പിലുമായി വരുന്നത്. അപകടകരമായ രീതിയിൽ ജീപ്പിന്റെ പിന്നിൽ നിൽക്കുന്ന കാഴ്ച അതീവ ദുഃഖകരമാണ്.

വർഷങ്ങൾ കഴിയുന്തോറും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരികയാണ് പെരിങ്ങത്തൂർ സ്കൂളിൽ. കേരളത്തിൽ തന്നെ പ്രമുഖ വിദ്യാലയമായ ഇവിടെ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 941 പേരിൽ 941 പേരും വിജയിച്ചിട്ടുണ്ട്. സുപ്രസിദ്ധിയാർജ്ജിച്ച ഈ ഒരു വിദ്യാലയത്തിലേക്ക് കൂടുതൽ പൊതുപതാഗത സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അധികൃതർ ആലോചിക്കണം എന്ന അഭ്യർത്ഥനയാണ് സ്കൂൾ മാനേജ്മെന്റിനുമുള്ളത്. മേഖലയിലെ വിദ്യാഭ്യാസ തലസ്ഥാനമായി മാറിയ പെരിങ്ങത്തൂരിലേക്ക് എത്രയും പെട്ടെന്ന് കൂടുതൽ ബസ്-ജീപ്പ് സർവീസ് ആരംഭിക്കട്ടെ എന്നാണ് ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കും നാട്ടുകാർക്കുമുൾപ്പടെ സൂചിപ്പിക്കാനുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90005/limited-facility-students-who-could-not-be-on-time)