---
title: "പണാറത്ത് മടങ്ങി; ഔദ്യോഗിക ബഹുമതികളോടെ"
english_title: "returned to Panarat; With official honors"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90050/returned-to-panarat-with-official-honors"
published_at: "2023-01-13T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1281d50dd8_paana_pic.jpg"
keywords: []
---

# പണാറത്ത് മടങ്ങി; ഔദ്യോഗിക ബഹുമതികളോടെ

> **Lead Summary:** **എടച്ചേരി: **നിരവധി രാഷ്ട്രീയ നേതാക്കന്മാരെ സംഭാവന ചെയ്ത മണ്ണാണ് എടച്ചേരി. എ കണാരൻ, ഇ.വി കുമാരൻ, കെ ബാലൻ മാസ്റ്റർ, ഇ.വി കൃഷ്ണൻ ഉൾപ്പെടെയുള്ള ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ, അവരോടൊന്നിച്ച് അതേ കാലഘട്ടത്തിൽ ഹരിത രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുവന്ന നേതാവായിരുന്നു പണാറത്ത് കുഞ്ഞി മുഹമ്മദ്.

## Article Content

**എടച്ചേരി: **നിരവധി രാഷ്ട്രീയ നേതാക്കന്മാരെ സംഭാവന ചെയ്ത മണ്ണാണ് എടച്ചേരി. എ കണാരൻ, ഇ.വി കുമാരൻ, കെ ബാലൻ മാസ്റ്റർ, ഇ.വി കൃഷ്ണൻ ഉൾപ്പെടെയുള്ള ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ, അവരോടൊന്നിച്ച് അതേ കാലഘട്ടത്തിൽ ഹരിത രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുവന്ന നേതാവായിരുന്നു പണാറത്ത് കുഞ്ഞി മുഹമ്മദ്.

സൗമ്യനും മിതഭാഷിയുമായ പണാറത്ത് നാടിന്റെ സമാധാന പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു. ആറര പതിറ്റാണ്ടിലധികം കാലത്തെ സമർപ്പിത രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണതോടെ എടച്ചേരിയെന്ന ഗ്രാമം വളർത്തിയ സമുന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അവസാന കണ്ണിയും ഇനി ഓർമ്മകളിൽ ഊർജ്ജമാകും.

ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ എടച്ചേരി നോർത്തിലെ നെല്ലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.ഇന്ന് 11 മണിയോടെയായിരുന്നു സംസ്കാര ചടങ്ങ്. ടി കെ അഹമ്മദ് മാസ്റ്റർ, യുപി മൂസ മാസ്റ്റർ എടച്ചേരിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കന്മാർ ഉൾപ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90050/returned-to-panarat-with-official-honors)