---
title: "സാമൂഹ്യവിരുദ്ധർ അതിര് വിടുന്നു; വളയണ് ഉപജീവനം നഷ്ടമായി ഓട്ടോ ഡ്രൈവർ"
english_title: "Antisocials cross the line; Auto driver lost livelihood due to ring"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90075/antisocials-cross-the-line-auto-driver-lost-livelihood-due-to-ring"
published_at: "2023-01-13T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1668ee6bf0_auto_vijitth.jpg"
keywords: []
---

# സാമൂഹ്യവിരുദ്ധർ അതിര് വിടുന്നു; വളയണ് ഉപജീവനം നഷ്ടമായി ഓട്ടോ ഡ്രൈവർ

> **Lead Summary:** **വളയം :** സാമൂഹ്യവിരുദ്ധരുടെ അതിരു വിട്ട കളി കാരണം തന്റെ ഏക ഉപജീവന മാർഗം നഷ്ട്ടപ്പെട്ട് യുവാവ് . വളയം ഗവണ്മെന്റ് സ്കൂളിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുന്ന തലപൊയിലിലെ വിജിത്തിനാണ് ഈ അനുഭവം . ദൗർഭാഗ്യം എന്ന് പറയട്ടെ രാത്രി വാടക വീട്ടിന് സമീപം ഓട്ടോ നിർത്തിയിട്ട വിജിത്ത് രാവിലെ കണ്ടത് നെഞ്ച് നീറുന്ന കാഴ്ചയാണ്.

## Article Content

**വളയം :** സാമൂഹ്യവിരുദ്ധരുടെ അതിരു വിട്ട കളി കാരണം തന്റെ ഏക ഉപജീവന മാർഗം നഷ്ട്ടപ്പെട്ട് യുവാവ് . വളയം ഗവണ്മെന്റ് സ്കൂളിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുന്ന തലപൊയിലിലെ വിജിത്തിനാണ് ഈ അനുഭവം . ദൗർഭാഗ്യം എന്ന് പറയട്ടെ രാത്രി വാടക വീട്ടിന് സമീപം ഓട്ടോ നിർത്തിയിട്ട വിജിത്ത് രാവിലെ കണ്ടത് നെഞ്ച് നീറുന്ന കാഴ്ചയാണ്.

ഏതോ സാമൂഹ്യ വിരുദ്ധർ ഓട്ടോയുടെ ബാറ്ററി അഴിച്ചു മാറ്റി കൊണ്ടുപോയി. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത് . ലോൺ എടുത്ത് വാങ്ങിയ ഓട്ടോ ഓടിക്കാൻ ആകാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇപ്പോൾ .

വളയം ഗവ. സ്കൂളിന് സമീപത്തെ ക്വാട്ടേഴ്‌സിൽ പരിമിതമായ സൗകര്യത്തിൽ കഴിയുന്ന വിജിത്തിനും കുടുംബത്തിനും ആകെയുള്ള ഒരു പ്രതീക്ഷ ഓട്ടോ ആയിരുന്നു. ബാറ്ററി അഴിച്ചു മാറ്റിയത് ആരാണെന്നത് വ്യക്തമല്ല. സംഭവത്തെ തുടർന്ന് വിജിത്ത് വളയം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90075/antisocials-cross-the-line-auto-driver-lost-livelihood-due-to-ring)