---
title: "അഞ്ചാം പനി; കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു"
english_title: "fifth fever; More cases were reported"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90094/fifth-fever-more-cases-were-reported"
published_at: "2023-01-13T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c15d84086b4_ANJAM_PANI.jpg"
keywords: []
---

# അഞ്ചാം പനി; കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു

> **Lead Summary:** **നാദാപുരം:** ജാഗ്രതയോടെ നാദാപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിരവധി അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു.

## Article Content

**നാദാപുരം:** ജാഗ്രതയോടെ നാദാപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിരവധി അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് റിപ്പോർട്ട് ചെയ്തത് ആകെ 18 കേസുകളാണ്. കുട്ടികളിലാണ് അഞ്ചാംപനി കണ്ടുവരുന്നത്. വാർഡുകളും റിപ്പോർട്ട് ചെയ്ത കേസുകളും താഴെ.

വാർഡ്          കേസുകൾ

1                        1

4                        2

6                        7

7                       3

11                     1

13                     2

19                     2

 ആകെ. 18

ആരോഗ്യ പ്രവർത്തകർ ഫീൽഡിൽ പോയി ബോധവൽക്കരണം നടത്തി. നാല് സ്ഥലങ്ങളിൽ ക്യാമ്പ് നടത്തുകയും 65 കുട്ടികൾക്ക് വാക്സിൻ ഇതിനകം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90094/fifth-fever-more-cases-were-reported)