---
title: "വിഷ വിമുക്തം; വേറിട്ട കൃഷിയിൽ താനക്കോട്ടൂർ"
english_title: "Non-toxic; Thanakottoor in separate cultivation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90192/non-toxic-thanakottoor-in-separate-cultivation"
published_at: "2023-01-14T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c247ceabc30_thanakkottur_pic_1.jpg"
keywords: []
---

# വിഷ വിമുക്തം; വേറിട്ട കൃഷിയിൽ താനക്കോട്ടൂർ

> **Lead Summary:** **നാദാപുരം:** വേറിട്ട കൃഷി രീതിയുമായി താനക്കോട്ടൂർ യുപി സ്കൂൾ. താനക്കോട്ടൂർ യു.പി.സ്കൂളിലെ കാർഷിക ക്ലബ്ബ് സംഘടിപ്പിച്ച പച്ചക്കറി വിത്തിടീൽ ഉത്സവമാണ് ശ്രദ്ധേയമായത്. രാസവളങ്ങളോ,കീടനാശിനികളോ ചേർക്കാതെ പൂർണ്ണമായും പച്ചിലകളും, ജൈവ വളങ്ങളും മാത്രം ഉപയോഗിച്ചാണ് കുഞ്ഞു കർഷകരുടെ ഈ മാതൃകാ കൃഷി പാഠങ്ങൾ.

## Article Content

**നാദാപുരം:** വേറിട്ട കൃഷി രീതിയുമായി താനക്കോട്ടൂർ യുപി സ്കൂൾ. താനക്കോട്ടൂർ യു.പി.സ്കൂളിലെ കാർഷിക ക്ലബ്ബ് സംഘടിപ്പിച്ച പച്ചക്കറി വിത്തിടീൽ ഉത്സവമാണ് ശ്രദ്ധേയമായത്. രാസവളങ്ങളോ,കീടനാശിനികളോ ചേർക്കാതെ പൂർണ്ണമായും പച്ചിലകളും, ജൈവ വളങ്ങളും മാത്രം ഉപയോഗിച്ചാണ് കുഞ്ഞു കർഷകരുടെ ഈ മാതൃകാ കൃഷി പാഠങ്ങൾ.

പാരമ്പര്യ കൃഷി രീതിയിലേക്ക് സമൂഹത്തെ തിരികെയെത്തിക്കുന്നതിന് വേണ്ടിയുളള ശ്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെ ഒരു സംരംഭത്തിന്റെ .ഒപ്പം, കുട്ടികൾക്ക് അടുക്കള തോട്ടമൊരുക്കാനും വിഷമുക്തമായ പച്ചക്കറികൾ വീടിനോട് ചേർന്ന് തന്നെ നട്ടുവളർത്താനുളള പ്രചോദനം നൽകുക എന്നത് കൂടിയാണ് ഇതുവഴി ടീച്ചേർസ് ഉദ്ധേശിക്കുന്നത് . സ്കൂൾ കിച്ചൻറ തൊട്ടടുത്ത് സൗകര്യപ്രദമായ കൃഷിയിടം സംവിധാനിച്ച് സ്കൂൾ സയൻസ് ക്ലബ്ബിൻറ ഉപ വിംഗായ കാർഷിക ക്ലബ്ബ് വിവിധങ്ങളായ കൃഷികൾ ചെയ്ത് വരുന്നു.

നേരത്തെ കാർഷിക ക്ലബ്ബിലെ കുട്ടികൾ നട്ട കപ്പ വർധിത ഉത്പന്നങ്ങൾ ആവേശത്തോടെയാണ് വിളവെടുത്തത് .കപ്പയും വാഴയും ഉൾപ്പടെയുളള കാർഷിക വിളകൾ ഇതോടൊപ്പം നില നിർത്തി പോരുന്നത് അഭിമാനകരവും മാതൃകയുമാണ് .വിത്തിടീൽ ഉൽസവം വാർഡ് മെമ്പർ വി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി.ജയകുമാറിൻറ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് ലീന,റംഷാദ് , അബൂബക്കർ.കെ.സനൽ കൃഷ്ണ, അപർണ്ണ ,രജിഷ,മസ്ബൂബ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90192/non-toxic-thanakottoor-in-separate-cultivation)