---
title: "സർവ്വകക്ഷി യോഗം;പണാറത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു"
english_title: "All party meeting condoled the demise of Panaram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90287/all-party-meeting-condoled-the-demise-of-panaram"
published_at: "2023-01-14T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2b0eb4f777_panaratth_pic.jpg"
keywords: []
---

# സർവ്വകക്ഷി യോഗം;പണാറത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മേപ്പയ്യൂർ മുൻ എം.എൽ.എ പണാറത്ത് കുഞ്ഞി മുഹമ്മദിന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു

## Article Content

**ഇരിങ്ങണ്ണൂർ:** മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മേപ്പയ്യൂർ മുൻ എം.എൽ.എ പണാറത്ത് കുഞ്ഞി മുഹമ്മദിന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു

എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, ആർ.ടി ഉസ്മാൻ മാസ്റ്റർ , വി.റഷീദ് മാസ്റ്റർ . വത്സരാജ് മണലാട്ട് , സന്തോഷ് കക്കാട്ട്, എം.ടി ഗോപിനാഥ് , വി.പി.സുരേന്ദ്രൻ , ടി മുഹമ്മദ്, എം.കെ ബാലൻ, സി.കെ ദാമു ,പി കെ. അഷറഫ് ,കോവുക്കൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

നാടിന്റെ വികസന പ്രവർത്തനങ്ങളിലും സമുദായ രാഷ്ട്രീയ സൗഹൃദ രംഗത്തും സമാധാന പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി പ്രവർത്തിച്ച മതേതരത്വ നിലപാട് ഉയർത്തി പിടിച്ച വ്യക്തിയായിരുന്നു പണാറത്തെന്ന് പ്രാസംഗികർ ഓർമിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90287/all-party-meeting-condoled-the-demise-of-panaram)