---
title: "അപകട ഭീഷണി ; കല്ലാച്ചി പൈപ്പ് റോഡ് തകർന്ന നിലയിൽ"
english_title: "threat of danger; Kalachi Pipe Road is damaged"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90297/threat-of-danger-kalachi-pipe-road-is-damaged"
published_at: "2023-01-14T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2c18de4ad2_road_pic1.jpg"
keywords: []
---

# അപകട ഭീഷണി ; കല്ലാച്ചി പൈപ്പ് റോഡ് തകർന്ന നിലയിൽ

> **Lead Summary:** **നാദാപുരം: **വൻ ദുരന്തത്തിന് കാതോർത്ത് കല്ലാച്ചി ടൗൺ. കല്ലാച്ചി നഗര ഹൃദയത്തിൽ അപകട ഭീഷണി ഉയർത്തി റോഡിലെ കുഴികൾ. നാദാപുരം - കുറ്റ്യാടി സംസ്ഥാനപാതിയോട് ചേർന്ന് കിടക്കുന്ന കല്ലച്ചി പൈപ്പ് ലൈൻ റോഡിൻറെ പ്രവേശന ഭാഗം പൂർണ്ണമായും തകർന്ന നിലയിൽ . റോഡിൽ രൂപപ്പെട്ട ചെറിയ കുഴികൾ ഗർത്തങ്ങളായി മാറുകയും പിന്നീട് റോഡ് പൂർണമായും തകർന്ന നിലയിലേക്ക് മാറുകയായിരുന്നു .

## Article Content

**നാദാപുരം: **വൻ ദുരന്തത്തിന് കാതോർത്ത് കല്ലാച്ചി ടൗൺ. കല്ലാച്ചി നഗര ഹൃദയത്തിൽ അപകട ഭീഷണി ഉയർത്തി റോഡിലെ കുഴികൾ. നാദാപുരം - കുറ്റ്യാടി സംസ്ഥാനപാതിയോട് ചേർന്ന് കിടക്കുന്ന കല്ലച്ചി പൈപ്പ് ലൈൻ റോഡിൻറെ പ്രവേശന ഭാഗം പൂർണ്ണമായും തകർന്ന നിലയിൽ . റോഡിൽ രൂപപ്പെട്ട ചെറിയ കുഴികൾ ഗർത്തങ്ങളായി മാറുകയും പിന്നീട് റോഡ് പൂർണമായും തകർന്ന നിലയിലേക്ക് മാറുകയായിരുന്നു .

പൈപ്പ് റോഡിൽ നിന്ന് താഴേക്ക് ഇറക്കമുള്ള ഭാഗത്താണ് അപകട ഭീഷണി നിലനിൽക്കുന്നത് . ടാങ്കർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ നിന്ന് മറിഞ്ഞ് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വളയം റോഡിൽ വൺവേ ട്രാഫിക് സംവിധാനം നിലവിലുള്ളതിനാൽ വളയം, വാണിമേൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ താഴേക്ക് ഇറങ്ങുമ്പോൾ റോഡിലെ കുഴിയിൽ തട്ടി വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. പൈപ്പ് റോഡിൽ ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർക്കും തകർന്ന റോഡ് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് . റോഡ് തകർന്നതിനെ തുടർന്ന് ഇവിടെ പൊടി ശല്യവും രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90297/threat-of-danger-kalachi-pipe-road-is-damaged)