---
title: "സൗജന്യ ക്യാമ്പ്; എടച്ചേരിയിൽ സൗജന്യ വൈദ്യ പരിശോധന തുടങ്ങി"
english_title: "Free Camp; Free medical check-up started in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90384/free-camp-free-medical-check-up-started-in-edachery"
published_at: "2023-01-15T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c39ba74280b_camp_pic_1.jpg"
keywords: []
---

# സൗജന്യ ക്യാമ്പ്; എടച്ചേരിയിൽ സൗജന്യ വൈദ്യ പരിശോധന തുടങ്ങി

> **Lead Summary:** **എടച്ചേരി: **സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് എടച്ചേരിയിൽ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: **സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് എടച്ചേരിയിൽ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ആയുർധാര ആയുർവേദ ക്ലിനിക് ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ദി ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡും, ആയുർധാര എടച്ചേരിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജീവിത ശൈലീ രോഗങ്ങൾ, ദഹന വ്യവസ്ഥയിലെ രോഗങ്ങൾ, അലർജി ശ്വാസകോശ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, വാത രോഗങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തതിനുശേഷമാണ് പരിശോധന. ഡോ: ഷൈനി എം.സി, (ബി.എ.എംസ്) ഡോ: ഷീബ ഒ.പി (ബി.എഎം.എസ്) എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കാലത്ത് 10 മണിക്ക് ആരംഭിച്ച വൈദ്യ പരിശോധന ക്യാമ്പിൽ എടച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പങ്കെടുത്തത്. പ്രായ ഭേദമന്യേ വൃദ്ധന്മാരും, സ്ത്രീകളും ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തുന്നതിന്റെ തിരക്കിലാണ് എടച്ചേരി നിവാസികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90384/free-camp-free-medical-check-up-started-in-edachery)