---
title: "ഭക്ഷണ കിറ്റ്; ഭക്ഷണ കിറ്റ് നൽകി മാതൃകയായി വനിതാ ലീഗ് തൂണേരി"
english_title: "meal kit; Thuneri Women's League being a model by providing food kits"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90450/meal-kit-thuneri-womens-league-being-a-model-by-providing-food-kits"
published_at: "2023-01-15T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3e0d4af697_thuneri_pic_2.jpg"
keywords: []
---

# ഭക്ഷണ കിറ്റ്; ഭക്ഷണ കിറ്റ് നൽകി മാതൃകയായി വനിതാ ലീഗ് തൂണേരി

> **Lead Summary:** **തൂണേരി:** പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് വനിതാ ലീഗ്. ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തൂണേരി പഞ്ചായത്തിലെ പാവപ്പെട്ട കിടപ്പ് രോഗികൾക്കാണ് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. കോടഞ്ചേരി ശാഖ വനിത ലീഗ് കമ്മിറ്റിയാണ് കിറ്റ് സ്പോൺസർ ചെയ്തത്.

## Article Content

**തൂണേരി:** പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് വനിതാ ലീഗ്. ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തൂണേരി പഞ്ചായത്തിലെ പാവപ്പെട്ട കിടപ്പ് രോഗികൾക്കാണ് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. കോടഞ്ചേരി ശാഖ വനിത ലീഗ് കമ്മിറ്റിയാണ് കിറ്റ് സ്പോൺസർ ചെയ്തത്.

സുധാ ബാബു, റീന(ഇരുവരും പാലിയേറ്റീവ് കെയർ), വനിതാ ലീഗ് പ്രവർത്തകമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനക്ക് കൈമാറി. മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ ജനറൽ സെക്രട്ടറി പി.കെ.സി ഹമീദ്, കോടഞ്ചേരി ശാഖ വനിതാ ലീഗ് സെക്രട്ടറി ഫാത്തിമ അബൂബക്കർ പടിക്കലക്കണ്ടി, പ്രസിഡണ്ട് റസീന എം.പി, വനിതാ ലീഗ് പ്രവർത്തകർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

വനിതാ ലീഗിന്റെ ഈയൊരു പ്രവർത്തനത്തെ ശാഖാ മുസ്ലിം ലീഗ് പ്രത്യേകം അഭിനന്ദിച്ചു. കോടഞ്ചേരി ശാഖയിൽ വനിതാ ലീഗിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ചവച്ചതിൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി. മൊയ്തു ഹാജി, ട്രഷറർ സമീർ പനോളി, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ്, മുഹമ്മദ് അലി, സെക്രട്ടറി ഹാരിസ് കോടഞ്ചേരി അഭിനന്ദനങ്ങൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90450/meal-kit-thuneri-womens-league-being-a-model-by-providing-food-kits)