---
title: "നാദാപുരം സോൺ എസ് വൈ എസിന് പുതുനേതൃത്വം"
english_title: "New leadership for Nadapuram Zone SYS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90484/new-leadership-for-nadapuram-zone-sys"
published_at: "2023-01-15T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c40c3428b9d_sys_1.jpg"
keywords: []
---

# നാദാപുരം സോൺ എസ് വൈ എസിന് പുതുനേതൃത്വം

> **Lead Summary:** **നാദാപുരം:** നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കൗൺസിലുകളുടെ ഭാഗമായി യൂണിറ്റ്, സർക്കിൾ തല കൗൺസിലുകൾ പൂർത്തിയായതിനുശേഷം നാദാപുരം സോൺ കൗൺസിൽ നാദാപുരം ദാറുൽ ഹുദാ സ്കൂളിൽ നടന്നു.

## Article Content

**നാദാപുരം:** നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കൗൺസിലുകളുടെ ഭാഗമായി യൂണിറ്റ്, സർക്കിൾ തല കൗൺസിലുകൾ പൂർത്തിയായതിനുശേഷം നാദാപുരം സോൺ കൗൺസിൽ നാദാപുരം ദാറുൽ ഹുദാ സ്കൂളിൽ നടന്നു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിൽ നടപടികൾക്ക് ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം നേതൃത്വം വഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അസൈനാർ മദനി പുതുക്കയം , ജനറൽ സെക്രട്ടറി റിയാസ് ടി.കെ കക്കംവെള്ളി, ഫൈനാൻസ് സെക്രട്ടറി ഫാറൂഖ് മാസ്റ്റർ വാണിമേൽ എന്നിവരെയും

വൈസ് പ്രസിഡണ്ടുമാരായി നിസാർ ഫാളിലി താനക്കോട്ടൂർ, സഈദ് സഖാഫി കുരുക്കിലാട് , അബ്ദുസ്സലാം കുമ്മോളി, യൂനുസ് അഹസനി കുയ്തേരി എന്നിവരും സെക്രട്ടറിമാരായി അബ്ദുല്ലത്തീഫ് സഖാഫി പേരോട്, റഫീഖ് മുസ്ലിയാർ കരുകുളം, ടി.ടി മുഹമ്മദ് താനക്കോട്ടൂർ, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, ഡോക്ടർ അഷറഫ് എടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ഹക്കീം മുസ്ലിയാർ കാപ്പാട്, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, ചിയ്യൂര് അബ്ദുറഹ്മാൻ ദാരിമി, അബ്ദുല്ല കായക്കൊടി, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90484/new-leadership-for-nadapuram-zone-sys)