---
title: "ഉല്ലാസ യാത്ര; പാലിയേറ്റീവ് ദിനം ആഘോഷിച്ചു"
english_title: "Pleasure trip; Palliative Day celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90615/pleasure-trip-palliative-day-celebrated"
published_at: "2023-01-16T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c50a0e072e4_pali_1.jpg"
keywords: []
---

# ഉല്ലാസ യാത്ര; പാലിയേറ്റീവ് ദിനം ആഘോഷിച്ചു

> **Lead Summary:** **എടച്ചേരി: **പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്കായി നടത്തിയ ബോട്ട് യാത്ര നവ്യാനുഭവമായി. നട്ടെല്ലിന് ക്ഷതമേറ്റവരും ജന്മനാ വൈകല്യവുമുള്ള 24 രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരുമാണ് വളണ്ടിയർമാരോടൊപ്പം ഉല്ലാസ യാത്രക്കായി പുറപ്പെട്ടത്.

## Article Content

**എടച്ചേരി: **പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്കായി നടത്തിയ ബോട്ട് യാത്ര നവ്യാനുഭവമായി. നട്ടെല്ലിന് ക്ഷതമേറ്റവരും ജന്മനാ വൈകല്യവുമുള്ള 24 രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരുമാണ് വളണ്ടിയർമാരോടൊപ്പം ഉല്ലാസ യാത്രക്കായി പുറപ്പെട്ടത്.

എടച്ചേരിയിൽ നിന്നും പുറക്കാട് അകലാപ്പുഴയിലെ ബോട്ട് സഫാരിയിലേക്കായിരുന്നു യാത്ര. എടച്ചേരിയിൽ നടക്കുന്ന കിടപ്പുരോഗികളുടെ ചതുർദിന സംഗമത്തോടനുബന്ധിച്ചാണ് അന്തേവാസികൾ ബോട്ട് യാത്രയ്ക്കെത്തിയത്.

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെത്തിയ രോഗികളെ കോൽക്കളി സംഘവും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. എടച്ചേരി പാലിയേറ്റീവും പയ്യോളി ശാന്തി പാലിയേറ്റീവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90615/pleasure-trip-palliative-day-celebrated)