---
title: "ഉറച്ച പാത; എടച്ചേരി ടൗണിൽ പൂർത്തിയായി"
english_title: "solid path; Completed in Edachery Town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90618/solid-path-completed-in-edachery-town"
published_at: "2023-01-16T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c50d98a9376_road_2.jpg"
keywords: []
---

# ഉറച്ച പാത; എടച്ചേരി ടൗണിൽ പൂർത്തിയായി

> **Lead Summary:** **എടച്ചേരി:** കുടിവെള്ള പൈപ്പ് പൊട്ടിയത് കാരണം കുഴിയെടുത്ത റോഡിൽ പ്രവർത്തി ആരംഭിച്ചു. ആഴ്ചകൾക്ക് മുമ്പ് എടച്ചേരി ഇരിങ്ങണ്ണൂർ റോഡിന്റെ മധ്യ ഭാഗത്തായി ലീക്കായ വെള്ളം പരിശോധിക്കുന്നതിനായി കുടി എടുത്തിരുന്നു. നേരത്തെ ഇത് വാർത്തയായിരുന്നു.

## Article Content

**എടച്ചേരി:** കുടിവെള്ള പൈപ്പ് പൊട്ടിയത് കാരണം കുഴിയെടുത്ത റോഡിൽ പ്രവർത്തി ആരംഭിച്ചു. ആഴ്ചകൾക്ക് മുമ്പ് എടച്ചേരി ഇരിങ്ങണ്ണൂർ റോഡിന്റെ മധ്യ ഭാഗത്തായി ലീക്കായ വെള്ളം പരിശോധിക്കുന്നതിനായി കുടി എടുത്തിരുന്നു. നേരത്തെ ഇത് വാർത്തയായിരുന്നു.

എവിടെനിന്നാണ് വെള്ളം ലീക്കാവുന്നത് എന്ന് പരിശോധനയ്ക്കായാണ് റോഡിന്റെ ചില ഭാഗങ്ങളിൽ കുഴി എടുത്തത്. നേരത്തെ നടു റോഡിൽ തന്നെ കുഴിയെടുത്തത് നാട്ടുകാർക്കിടയിലും, വാഹന യാത്രക്കാർക്കിടയിലും, വ്യാപാരികൾക്കിടയിലും അസംതൃപ്തിയുളവാക്കിയിരുന്നു.

എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ സദാസമയവും വാഹനങ്ങൾ പോകുന്ന തിരക്കേറിയ പാതയാണ്. കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചതിനു ശേഷം കുഴി മൂടുകയും ഭാഗികമായി നന്നാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പുറമേരി വാട്ടർ അതോറിറ്റി തൊഴിലാളികൾ മികച്ച രീതിയിൽ കോൺക്രീറ്റ് ജോലി ചെയ്യുകയായിരുന്നു.

റോഡിന് സമാനമായി കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഇന്ന് രാവിലെ മുതലാണ് ആരംഭിച്ചത്. സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വച്ചായിരുന്നു ജോലി തുടങ്ങിയത്. ഇനിയൊരു കുത്തിപ്പൊളിക്കൽ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് വ്യാപാരികളും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90618/solid-path-completed-in-edachery-town)